ഭാഗ്യം അല്ലാതെന്ത് പറയാൻ! സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരിക്കവേ ദേഹത്തുകൂടി ഇഴഞ്ഞ് പാമ്പ്, യുവതി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്

SNAKE

സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരിക്കവേ ദേഹത്തുകൂടി ഇഴഞ്ഞ പാമ്പിന്റെ കടിയേൽക്കാതെ യുവതി അത്ഭുതകരമായി രക്ഷപെട്ടു. തൊടുപുഴയിലാണ് സംഭവം. ഇടവെട്ടി സ്വദശിനിയായ ശ്രീലക്ഷ്മിയാണ് തലനാരിടയ്ക്ക് രക്ഷപ്പെട്ടത്.

ALSO READ; ഒരു കില്ലാഡി തന്നെ! പുല്ലുവെട്ടാൻ മുതൽ കുട്ടികളെ പരിപാലിക്കാൻ വരെ, ഹിറ്റായി മസ്കിന്റെ റോബോട്ട്

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂട്ടർ ഓടിച്ചുപോകവേ ശ്രീലക്ഷ്മിയുടെ ദേഹത്തുകൂടി പാമ്പ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഉടൻ തന്നെ വാഹനം നിർത്തി ശ്രീലക്ഷ്മി നാട്ടുകാരെ വിളിച്ച്
കൂട്ടിയെങ്കിലും  പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

ALSO READ;  മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ  ആശുപത്രിയിൽ

തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി. ഇവർ നടത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവിൽ പാമ്പിനെ സ്കൂട്ടറിന്‍റെ ഹെഡ് ലൈറ്റിന്  പിന്നില്‍ മറഞ്ഞിരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
സീനിയർ ഫയർ ഓഫീസർ എം.എൻ. വിനോദ് കുമാർ, ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, ടി.കെ. വിവേക്, ലിബിൻ ജയിംസ്, ഹോം ഗാർഡ് എം.പി. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News