ഹെല്‍മറ്റിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍;വീഡിയോ

ദിവസേന പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ചിലത് കൗതുകം തോന്നിക്കുമ്പോൾ മറ്റു ചിലത് ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ ഹെല്‍മറ്റിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Also read:മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ വന്‍ ജനപങ്കാളിത്തം

ദേവ് ശ്രേസ്ത എന്ന അക്കൗണ്ടിൽ നിന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹെല്‍മറ്റിനുള്ളില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചത്. താഴെയാണ് ഹെല്‍മറ്റ് വച്ചിരിക്കുന്നത്. ഹെല്‍മറ്റില്‍ ചുരുണ്ട് കൂടി ഇരിക്കുന്ന നിലയിലാണ് പാമ്പ്. അടുത്തേയ്ക്ക് പോകുമ്പോള്‍ ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന തരത്തിലാണ് പാമ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News