വിമാനത്തിനുള്ളില്‍ പാമ്പ്, പ്ലാസ്റ്റിക് ബോട്ടിലിലാക്കി ക്യാബിന്‍ ക്രൂ ; വീഡിയോ വൈറല്‍

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ട് പരിഭ്രാന്തരായ യാത്രക്കാരുടെ വീഡിയോയാണ്.ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദീപിലേക്ക് പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തിലാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്.

ALSO READ ;ഇനി പൊട്ടിച്ചിരിയുടെ പൊടിപൂരം; മുകേഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു; അയ്യർ ഇൻ അറേബ്യയുടെ ടീസർ പുറത്ത്

വിമാനത്തിലെ ഓവര്‍ഹെഡ് കംപാര്‍ട്ട്മെന്റിലായിരുന്നു രണ്ടടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. കംപാര്‍ട്ട്മെന്റിന് തൊട്ടുതാഴെ ഇരുന്ന യാത്രക്കാരന്‍ പാമ്പിനെ കണ്ട് പരിഭ്രാന്തനായി. ഇതോടെ യാത്രക്കാരുടെ രക്ഷക്കായി ക്യാബിന്‍ ക്രൂ എത്തുകയായിരുന്നു.

ALSO READ ;സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ മോദി ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ മുന്‍ ജോ.സെക്രട്ടറി

ക്യാബിന്‍ ക്രൂ എത്തി പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് എങ്ങനെയാണ് വിമാനത്തിനുള്ളില്‍ കയറിയതെന്ന് വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration