ലഹരി പാർട്ടിയിൽ പാമ്പിൻവിഷം; ബിഗ്‌ബോസ് താരം പിടിയിൽ

ലഹരിപാർട്ടിയിൽ പാമ്പിൻ വിഷം ഉപയോഗിച്ച പ്രമുഖ യുട്യൂബർ എൽവിഷ് യാദവ് അറസ്റ്റിൽ. 26 -കാരനും ബിഗ് ബോസ് വിജയിയുമായ ഇയാളെ നോയിഡ പൊലീസാണ് അറസ്റ്റ് ചെയ്തത്. സൂരജ്പുരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ് നടന്നത്.

Also Read; “എഎസ്പിയിൽ നിന്ന് ആരംഭിച്ച യാത്ര, ഇന്ന് ഐജിയിൽ”: ട്വൽത്ത് ഫെയിലിലെ യഥാർത്ഥ നായകൻ ഇനി മുതൽ ഇൻസ്‌പെക്ടർ ജനറൽ

2023 നവംബർ 3-നായിരുന്നു നോയിഡയിൽ സെക്‌ടർ 51-ൽ നടന്ന ഒരു പാർട്ടിയിൽ പാമ്പിൻ വിഷം എത്തിച്ചതിന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മൂർഖനടക്കം ഒമ്പതുപാമ്പുകളെയാണ് ഇവരിൽനിന്ന് കണ്ടെത്തിയത്. 20 മില്ലി പാമ്പിൻവിഷവും ഇവരുടെ കൈവശവുമുണ്ടായിരുന്നു. സംഭവസ്ഥലത്ത് എൽവിഷ് ഇല്ലാതിരുന്നതിനാൽ അന്ന് അയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു എൽവിഷ് പറഞ്ഞത്.

Also Read; റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവ്: അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി പുടിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News