‘ചെറുതായിട്ടൊന്ന് പേടിച്ചു…’ ആൽമരത്തറയിൽ കിടന്നുറങ്ങിയ വൃദ്ധന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി പാമ്പ്; കാണാം വീഡിയോ

അമ്പലപ്പറമ്പിലെ ആൽത്തറയിലെ പകലുറക്കം കളഞ്ഞ പാമ്പിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ കിഴക്കെ നടയിലുള്ള ആൽത്തറയിലായിരുന്നു സംഭവം. ആൽത്തറയിൽ പകൽ മയക്കത്തിലായിരുന്നയാളെ മുട്ടിയുരുമ്മിക്കൊണ്ടാണ് പാമ്പ് ഇഴഞ്ഞു കയറിയത്. ആൽത്തറയിൽ ഉറക്കത്തിലായിരുന്ന ആൾ ബഹളം കേട്ട് ഉണർന്നതോടെ പാമ്പും പരിഭ്രമിച്ചു. പിന്നീട് പാമ്പ് വേഗത്തിൽ ഇഴഞ്ഞ് നീങ്ങുന്നതാണ് കാണുന്നത്.

Also Read: വഞ്ചനയുടെ ഗുണഭോക്താക്കളെ കണ്ടെത്താനാകുമോ? നീറ്റ് പരീക്ഷ ക്രമക്കേടിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി

ചുറ്റും നിന്ന ആളുകളെല്ലാം പെട്ടെന്ന് നീങ്ങുന്നതും അവരെയൊന്നും ശ്രദ്ധിക്കാതെ ഒളിക്കാനൊരിടം തിരയുന്ന പാമ്പിനെയും വിഡിയോയിൽ കാണാം. വേഗത്തിൽ നീങ്ങി പാമ്പ് മാളത്തിൽ ഒളിക്കുന്നതോടെ നാട്ടുകാർക്ക് ആശ്വാസമായി.

Also Read: സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി; സംഭവമുണ്ടായത് വടകര ദേശീയ പാതയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News