ഹമ്മേ… പാമ്പ്! ഗരീബ്‍രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ

ട്രെയിനിൽ പാമ്പ് കാണുന്നത് ഇപ്പോൾ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജബല്‍പൂര്‍ – മുംബൈ ഗരീബ് ട്രെയ്നിൽ പാമ്പിനെ കണ്ടതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ചുരുണ്ട് കിടക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

Also read:പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു

ജബല്‍പൂര്‍ – മുംബൈ ഗരീബ് രഥിലെ ജി 3 കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. പേടിച്ച യാത്രക്കാര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ട്രെയിനിലെ യാത്രക്കാരന്‍ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.

Also read:അനിൽ സേവ്യർ പ്രചോദനമായി; സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 34 പേർ മരണാനന്തരം ശരീരം ദാനം ചെയ്യും

സംഭവം അറിഞ്ഞുടൻ തന്നെ യാത്രക്കാരെ കോച്ചില്‍ നിന്ന ഒഴിപ്പിച്ച് ആവശ്യമായ നടപടികള്‍ റെയില്‍വേ സ്വീകരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു ഗരീബ് രഥ് എക്സ്പ്രസ്. പാമ്പിനെ കണ്ടതോടെ കോച്ചിലെ യാത്രക്കാര്‍ ഏറെ നേരം പരിഭ്രാന്തരായി. പാമ്പിനെ കണ്ടെത്തിയ കോച്ച് വേര്‍പ്പെടുത്തിയ ശേഷമാണ് പിന്നീട് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News