കഫ് സിറപ്പ് ബോട്ടില്‍ വിഴുങ്ങാന്‍ ശ്രമിച്ച് മൂര്‍ഖന്‍, ഒടുവില്‍ പണിപാളി; സംഭവം ബിഹാറില്‍, വീഡിയോ കാണാം

ലോക മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പറമ്പെന്നല്ല കടല്‍വരെ പ്ലാസ്റ്റിക്കാണ്. ഇവിടെയും തീരുന്നില്ല മനുഷ്യ കൈകടത്തില്‍ വളരെ കുറഞ്ഞിടമെന്ന് പറയാവുന്ന കൊടുംകാടുകളിലും പ്ലാസ്റ്റിക്കാണ്. ഇരതേടി അലയുന്ന കാട്ടുമൃഗങ്ങളും ജീവികളുമെല്ലാം ഇവ അറിയാതെ വിഴുങ്ങി ആരോഗ്യം നശിപ്പിക്കുന്നുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ബിഹാറില്‍ നിന്നും പുറത്തുവരുന്നത്.

ALSO READ:  ഹാത്രസ് ദുരന്തം; ആറ് പേരെ അറസ്റ്റ് ചെയ്തതായി അലിഗഢ് ഐജി

ഒരു മൂര്‍ഖന്‍ പാമ്പ് കഫ് സിറപ്പ് ബോട്ടില്‍ വിഴുങ്ങി ശ്വാസംമുട്ടി ചാവാറായ ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിഹാറിലെ ഭുവനേശ്വറിലാണ് സംഭവം. പാമ്പ് രക്ഷപ്പെടുത്തല്‍ സംഘമെത്തിയാണ് ഇതിനെ രക്ഷപ്പെടുത്തിയത്.

ALSO READ:  ‘ഉണ്ണിത്താനോട് ചോദീര്’, ഇതിലൊന്നും എന്നെ അപായപ്പെടുത്താൻ സാധിക്കില്ല; കൂടോത്ര സാമഗ്രികൾ കണ്ടെടുത്ത സംഭവത്തിൽ സുധാകരന്റെ മറുപടി

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീ,ര്‍ സുസാന്ത നന്ദയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇരയാണെന്ന് കരുതി വിഴുങ്ങാന്‍ ശ്രമിക്കുന്ന പാമ്പിന് പിന്നീട് അത് കഴിയാതെ വന്നതോടെ വെപ്രാളപ്പെടുകയാണ് വീഡിയോയില്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പാമ്പ് രക്ഷപ്പെടുത്തക്കാരെ വിളിക്കുന്നത്. വളരെ ശ്രദ്ധയോടെ പാമ്പിന്റെ തൊണ്ടയില്‍ നിന്നും ബോട്ടില്‍ പുറത്തെടുത്ത് ഇവര്‍ അതിനെ കാട്ടിലേക്ക് തിരിച്ചുവിട്ടു.

A Common cobra swallowed a cough syrup bottle in Bhubaneswar & was struggling to regurgitate it.

Volunteers from snake help line gently widened the lower jaw to free the rim of the base of the bottle with great risk & saved a precious life.
Kudos 🙏🙏 pic.twitter.com/rviMRBPodl

— Susanta Nanda (@susantananda3) July 3, 2024

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News