വാതിലിന്റെ കട്ടിളപ്പടിക്കുള്ളില്‍ 39 പാമ്പുകള്‍; വീട് വൃത്തിയാക്കുന്നതിനിടയിലെ ദ്യശ്യം ഞെട്ടിക്കുന്നത്; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വീട് വൃത്തിയാക്കുന്നതിനിടെ വാതിലിന്റെ കട്ടിളപ്പടിക്കുള്ളില്‍ നിന്ന് 39 പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയതിന്റെ വീഡിയോ ആണ്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. 20 വര്‍ഷത്തോളം പഴക്കമുള്ള വീടിന്റെ കട്ടിളപ്പടി ചിതലരിച്ചിരുന്നു

വീട്ടുടമ സീതാറാം ശര്‍മയുടെ ജോലിക്കാരി വാതില്‍ വൃത്തിയാക്കുന്നതിനിടെയാണ് യാദൃച്ഛികമായി കട്ടിളപ്പടിക്കുള്ളില്‍ നിന്ന് പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തേയ്ക്ക് വന്നത്. തുടര്‍ന്ന് പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. ചിതലിനെ ഭക്ഷിക്കാനാകാം പാമ്പുകള്‍ കട്ടിളക്കുള്ളില്‍ കയറിയതെന്നാണ് നിഗമനം.

പാമ്പുകളെ നീക്കം ചെയ്യാനെത്തിയ രണ്ട് പാമ്പുപിടുത്ത വിദഗ്ധര്‍ നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 39 പാമ്പുകളെയും പിടികൂടി ജാറിനുള്ളിലാക്കി. തുടര്‍ന്ന് സമീപത്തുള്ള വനമേഖലയില്‍ തുറന്നുവിടുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News