മറ്റ് പാമ്പുകളെ ഭക്ഷിക്കുന്ന പാമ്പ് വർഗമേത്; കാരണമെന്ത്?

king-cobra

പാമ്പുകൾ മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലുമൊക്കെ ഒരേ സമയം ഭയവും കൗതുകവുമുണർത്തുന്ന ജീവികളാണ്. മനുഷ്യരുടെ നാടോടിക്കഥകളിലും പുരാണങ്ങളിലുമൊക്കെ പാമ്പുകൾക്ക് സ്ഥാനമുണ്ട്. വിഷപ്പാമ്പുകളുടെ കടിയേറ്റാൽ മരണം സംഭവിച്ചേക്കാമെന്നതിനാൽ ഏറെ ജാഗ്രതയോടെയാണ് മനുഷ്യർ ഇവയെ നോക്കിക്കാണുന്നത്. നമ്മുടെ നാട്ടിലും പാമ്പുകടി മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യാറുണ്ട്. ഇവിടെയിതാ, പാമ്പുകളെ കുറിച്ച് കൗതുകമുണർത്തുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്.

ചില പാമ്പുകൾ മറ്റ് പാമ്പുകളെ ഭക്ഷിക്കുന്ന ഒരു സവിശേഷ സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ പ്രതിഭാസം പ്രാഥമികമായി നിരവധി പാമ്പുകളിൽ കാണപ്പെടുന്നു. ഇക്കാര്യത്തിൽ ഏറ്റവും പ്രധാന ഉദാഹരണം രാജവെമ്പാല ആണ്. രാജവെമ്പാല ശംഖുവരയൻ, മൂർഖൻ ഉൾപ്പെടെ മറ്റ് വിഷ പാമ്പുകളെ വേട്ടയാടുന്നു. പ്രധാനമായും ഇന്ത്യ, ദക്ഷിണ ചൈന, തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന രാജവെമ്പാലയ്ക്ക് 18 അടി വരെ നീളത്തിൽ വളരാൻ കഴിയും. കൂടാതെ ഇതിന്‍റെ വിഷം അതിമാരകമാണ്.

രാജവെമ്പാലയെ കൂടാതെ, വടക്കേ അമേരിക്കയിലെ ഈസ്റ്റേൺ കിംഗ്സ്‌നേക്ക് മറ്റ് പാമ്പുകളെ വേട്ടയാടുന്ന പാമ്പ് വർഗമാണ്. കിംഗ് കോബ്രയിൽ നിന്ന് വ്യത്യസ്തമായി, ഈസ്റ്റേൺ കിംഗ്സ്‌നേക്ക് ചേരയെ പോലെയുള്ള വിഷമില്ലാത്ത പാമ്പുകളെയാണ് ഭക്ഷണമാകുന്നത്. ഇരയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷമാണ് കിങ്സ്നേക്ക് ഭക്ഷണമാക്കുന്നത്.

Also Read- യുപിയില്‍ പാമ്പിനെ കൊണ്ട് പൊറുതി മുട്ടി ഒരു ഗ്രാമം; പാമ്പാട്ടികള്‍ വന്നിട്ടും രക്ഷയില്ല, നാട്ടുവിട്ട് പ്രദേശവാസികള്‍

ഭക്ഷണ ദൗർലഭ്യം, സമ്മർദ്ദം, പ്രദേശിക സവിശേഷതകൾ എന്നിവ കാരണം പാമ്പുകൾ സ്വന്തം വർഗത്തിലുള്ളവയെ ഇരയാക്കുന്ന സ്ഥിതിയുമുണ്ട്. ഉദാഹരണത്തിന്, ആഫ്രിക്കൻ റോക്ക് പെരുമ്പാമ്പുകൾ, ഭക്ഷ്യക്ഷാമമുണ്ടാകുമ്പോൾ അവരുടെ വർഗത്തിൽപ്പെട്ട ചെറിയ റോക്ക് പെരുമ്പാമ്പുകളെ ഭക്ഷണമാക്കാറുണ്ട്. 20 അടി നീളത്തിൽ വളരുന്ന ഏറ്റവും വലിയ പാമ്പ് ഇനങ്ങളിൽ ഒന്നായതിനാൽ, ആഫ്രിക്കൻ റോക്ക് പെരുമ്പാമ്പിൻ്റെ വലുപ്പവും ശക്തിയും മറ്റ് വലിയ പാമ്പുകളെ കീഴടക്കാനും ഭക്ഷിക്കാനും സഹായകരമാണ്.

News Summary- Some snakes exhibit a unique behavior of eating other snakes. Let’s see what they are…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News