SNAP 2024 റിസള്‍ട്ട് പ്രഖ്യാപിച്ചു; മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് അറിയാം

snap-2024

സിംബിയോസിസ് നാഷണല്‍ ആപ്റ്റിറ്റ്യൂഡ് (എസ്എന്‍എപി) 2024 ടെസ്റ്റ് റിസള്‍ട്ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ SNAP ഐഡിയും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഔദ്യോഗിക വെബ്സൈറ്റായ http://nsaptest.org -ല്‍ നിന്ന് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

സിംബിയോസിസ് ഇന്റര്‍നാഷണല്‍ ഡീംഡ് യൂണിവേഴ്‌സിറ്റി (എസ്‌ഐയു) നടത്തുന്ന എംബിഎ, പിജിഡിഎം തുടങ്ങിയ ബിരുദാനന്തര മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് എസ്എന്‍എപി പരീക്ഷ നടത്തുന്നത്. ഈ വര്‍ഷം മൂന്ന് തീയതികളിലായാണ് പരീക്ഷ നടന്നത്. ഡിസംബര്‍ 8, ഡിസംബര്‍ 15, ഡിസംബര്‍ 21 എന്നീ തീയതികളില്‍ ഇന്ത്യയിലുടനീളം കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫോര്‍മാറ്റില്‍ ആയിരുന്നു എക്സാം.

Read Also: സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നു; യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്ന് പൊളിറ്റ്ബ്യൂറോ

റിസള്‍ട്ട് ഇങ്ങനെ അറിയാം

  • nsaptest.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ‘SNAP 2024 ഫലത്തിനായി’ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ SNAP ഐഡിയും പാസ്സ്‌വേഡും നല്‍കുക
  • നിങ്ങളുടെ സ്‌കോര്‍കാര്‍ഡ് ആക്‌സസ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വിശദാംശങ്ങള്‍ സമര്‍പ്പിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News