എസ്എൻഡിപി നേതാക്കൾ സിപിഐഎം നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ശ്രീനാരായണ ഗുരു ദർശനങ്ങൾ ശക്തമായി കൊണ്ടുപോകാൻ ആണ് എസ്എൻഡിപി ചെയ്യേണ്ടത്. എസ്എൻഡിപി എക്കാലവും മത നിരപേക്ഷതയിൽ ഊന്നിയ നിലപാടാണ് ഉയർത്തി പിടിച്ചുട്ടുള്ളത് എന്നാൽ ബി ഡി ജെ എസ് രൂപീകരിച്ചതോടെ ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായി എസ്എൻഡിപിയെ മാറ്റാനാണ് നീക്കം നടക്കുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Also read:മുക്കം ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീ ഒഴുക്കിൽപ്പെട്ടു; രക്ഷകരായത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും
‘ചാതുർ വർണ വ്യവസ്ഥയിലേക്ക് പോകണമെന്ന് പറയുന്ന ബിജെപിയിൽ ആളെ കൂട്ടുകയാണ് ഇപ്പൊൾ എസ്എൻഡിപി ചെയ്യുന്നത്. ഈ നിലപാടിനെ തുടർന്നും എതിർക്കും മുസ്ലീം ലീഗിന്റെ മതരാഷ്ട്ര വാദത്തെ അനുകൂലിക്കുന്ന നിലപാടിനെയും ശക്തമായി എതിർക്കും. വർഗീയ വാദികൾ പരസ്പരം കലഹിച്ച് ശക്തിയാർജിക്കുന്നു എന്നതാണ് വസ്തുത. മത നിരപേക്ഷതക്കായി വർഗീയ വാദികളെ ശക്തമായി എതിർത്തേ മതിയാകൂ. ന്യൂനപക്ഷം സംരക്ഷിക്ക പെടണം എന്നതാണ് അന്നും ഇന്നും സി പി ഐ എം നിലപാട്’- ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here