എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം വിവാദത്തില്‍

കായംകുളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം വിവാദത്തില്‍. യൂണിയന്‍ പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ പ്രദീപ് ലാല്‍ കഴിഞ്ഞ ദിവസം എസ്എന്‍ഡിപി ശാഖായോഗത്തില്‍ നടത്തിയ പ്രസംഗമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്.

ALSO READ പ്രമുഖ മലയാളി വ്യവസായി ഇന്തോനേഷ്യയില്‍ നിര്യാതനായി

മുസ്ലിങ്ങള്‍ ഈഴവരുടെ ശത്രുക്കളാണന്നും എസ്എന്‍ഡിപിയുടെ ശക്തി കണ്ട് മുസ്ലിങ്ങള്‍ പിന്തുണയുമായി വരുന്നുണ്ടെന്നുമാണ് വിവാദ പരാമര്‍ശം. എല്ലാ മതക്കാരും കൈയേറിയപ്പോള്‍ എസ്എന്‍ഡിപിയും കായംകുളത്ത് സ്ഥലം കൈയ്യേറിയിട്ടുണ്ടെന്നും ഭൂമി ഇതുവരെ സര്‍ക്കാര്‍ പതിച്ച് നല്‍കിട്ടില്ല അവിടെയാണ് എസ്എന്‍ഡിപി ആഡിറ്റോറിയം പണിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപമുണ്ടായ നാടാണെന്നും അത് ഐക്യ ജംഗ്ഷനില്‍ ആണെന്നും (അന്നത്തെ പോത്ത് മുക്ക് )അന്ന് നിരവധി ഈഴവര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടന്നും അവരെ കൈകാര്യം ചെയ്തത് പുതുപ്പള്ളിയില്‍ നിന്ന് എത്തിയവരാണന്നും വീഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ അന്ന് വര്‍ഗീയ കലാപം നടന്നപ്പോള്‍ പൊലീസ് നിഷ്പക്ഷമായി നിന്നുകൊണ്ട് അതിനെ അടിച്ചൊതുക്കി. എന്നാല്‍ ഇനി ഒരു കലാപമുണ്ടായാല്‍ മുസ്ലിം പൊലീസ് ഉദ്യോഗസ്ഥര്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുമെന്നും വര്‍ഗീയ പരാമര്‍ശത്തില്‍ പറയുന്നുണ്ട്. നിരവധി സംഘടനകള്‍ വിവാദ പ്രസംഗത്തിനെതിരെ രംഗത്ത് വന്നു. മുസ്ലിം ഐക്യവേദി പ്രദീപ് ലാലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കായംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കി.

ALSO READ അതിവേഗം അതിജീവനം; ദുരന്ത ബാധിതര്‍ക്ക് ബാങ്ക് രേഖകള്‍ ലഭ്യമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News