സ്നേഹ ഹസ്തം ആരോഗ്യപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

സ്നേഹ ഹസ്തം ആരോഗ്യപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ആദിവാസി ഊരുകളില്‍ ആരോഗ്യ സേവനങ്ങള്‍ നേരിട്ട് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മന്ത്രി ഏകെ ശശീന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ, പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകളുമായി ചേര്‍ന്നുകൊണ്ട് വനംവകുപ്പ് ഐ.എം.എ.യുടെ സഹകരണത്തോടെ കേരളത്തിലെ 100 ആദിവാസി കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയരുമെന്നും, ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കുന്നുവെന്നും പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് മന്ത്രി ഏ കെ ശശീന്ദ്രന്‍ പറഞ്ഞു.

Also Read : പാര്‍ലമെന്റിലെ പുകയാക്രമണം: പ്രതിപക്ഷത്തിന്റെ ആളുകളെന്ന് പറയിപ്പിക്കാന്‍ ക്രൂരമായി പീഡിപ്പിച്ചു, ഷോക്കടിപ്പിച്ചു; പ്രതികളുടെ മൊഴി പുറത്ത്

ആദിവാസി ജനതയ്ക്കായി ആരോഗ്യ ക്യാമ്പുകള്‍ നടത്തി അവസാനിപ്പിക്കുന്നതിനപ്പുറം, ഈ മേഖലയിലെ ജനതയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മുപ്പത് ആദിവാസി ഊരുകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. പിന്നീട്, ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പോരായ്മകള്‍ പരിഹരിച്ച ശേഷം മറ്റ് ക്യാമ്പുകള്‍ കൂടി നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News