കുഞ്ഞ് ജനിച്ചപ്പോൾ എല്ലാവരും അവനെ മാറ്റി നിർത്താൻ പറഞ്ഞു, പക്ഷെ അവൻ അനിയന് വേണ്ടി ഒതുങ്ങി നിന്നു: കുറിപ്പ് പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

വളർത്തുമൃഗങ്ങൾ പലപ്പോഴും മനുഷ്യന്റെ ജീവിതത്തെ വളരെയധികം സ്വാധീനിക്കാറുണ്ട്. ഇപ്പോഴിതാ തന്നെ സ്വാധീനിച്ച ഒരു നായക്കുട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ടെലിവിഷൻ താരം സ്നേഹ ശ്രീകുമാർ. തന്റെ ഗർഭകാലത്തും തുടർന്നും ഓസ്കാർ എന്ന നായക്കുട്ടി വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ കൊണ്ടുവന്നതെന്ന് സ്നേഹ പറഞ്ഞു. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന അവൻ, വളരെ പെട്ടെന്ന് താനുമായി അടുത്തുവെന്നും, അവൻ ഇല്ലാതെ തങ്ങളുടെ വീട്ടിൽ പൂർണതയില്ലെന്നും സ്നേഹ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ALSO READ: ഓപ്പറേഷന്‍ ഡി ഹണ്ട്; 244 പേര്‍ അറസ്റ്റിലായി

സ്നേഹ ശ്രീകുമാറിന്റെ ഫേസ്ബുക് കുറിപ്പ്

യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്കാർ. കേൾക്കുന്നവർക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ ഇവൻ വന്ന ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് സത്യം ആണ്. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു. ഗർഭകാലത്തു സത്യത്തിൽ എന്നെ ഇത്രയും പുറകേനടന്നു ശ്രദിച്ച വേറെ ആളില്ല. കുഞ്ഞുവരുമ്പോൾ എല്ലാരും പറഞ്ഞു ഓസ്‌ക്കിയെ മാറ്റിനിർത്തണം, അവൻ എങ്ങിനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ. പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി പലതിലും.ഇപ്പൊ വാവയുടെ കാവൽ ആണ്.പുറത്തുന്നു കാണാൻ വരുന്നവർ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കൽ ആണ്, വാവ കരഞ്ഞാൽ ടെൻഷൻ ആണ് ഓസ്‌കിച്ചേട്ടന്.നീ ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ പൂർണതയില്ല, അത്രയും നിന്നെ സ്നേഹിക്കുന്നു ഓസ്കി. എന്റെ ഓസ്‌കാറിന് ജന്മദിനാശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News