ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ വി മുരളീധരൻ ഇടപെട്ടു, അവലോകന യോഗത്തില്‍ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ. ബിജെപി ആലപ്പുഴ അവലോകന യോഗത്തിലാണ് വി മുരളീധരനെതിരെ ശോഭ സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം. അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നുവെന്ന് പറഞ്ഞ ശോഭ, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ജില്ലയിലെ വിശ്വസ്തന്‍ വഴിയാണ് ഇടപെട്ടതെന്നും ആരോപിച്ചു.

ALSO READ: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലെ ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി മകൻ

ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യോഗത്തിൽ ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ പോലും ഒട്ടിച്ചതെന്നും, മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്‌ളക്‌സും നിറഞ്ഞതിനു ശേഷം മാത്രമാണ് തൻ്റെ പോസ്റ്ററുകൾ രംഗത്ത് വന്നതെന്നും ആലപ്പുഴ സ്ഥാനാർഥി ആരോപിച്ചു.

ALSO READ: ‘ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ആല്‍ബനിസം എന്ന വാക്ക് ഒരു മുഖ്യമന്ത്രിയുടെ പേജിൽ’, ഇനിയൊന്ന് സുഖമായുറങ്ങണം: പോസ്റ്റ് പങ്കുവെച്ച് ശരത്

‘തൻ്റെ മാനേജര്‍ക്ക് വാഹനം പോലും നിഷേധിച്ചു. ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാം. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി’, ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News