റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍. ആന്റോ അഗസ്റ്റ്യന്‍ എവിടെയെങ്കിലും ശോഭാ സുരേന്ദ്രന് മുറി എടുത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ അത് തെളിയിക്കണമെന്നും ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ ശോഭ സുരേന്ദ്രന്‍ വന്നതിന്റെ തെളിവ് കാണിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആന്റോ ആഗസ്റ്റ്‌നെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.

ആന്റോ അഗസ്റ്റിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ ശോഭ സുരേന്ദ്രന്‍ വന്നതിന്റെ തെളിവ് കാണിക്കണമെന്നും, തനിക്ക് താമസിക്കാന്‍ ഇന്ത്യയില്‍ ഏതെങ്കിലും ഒരു മുറി ആന്റോ അഗസ്റ്റിന്‍ ബുക്ക് ചെയ്ത് തന്നിട്ടുണ്ടെങ്കില്‍ ഒറ്റതന്തക്ക് പിറന്നവന്‍ ആണെങ്കില്‍ തെളിവ് ഹാജരാക്കണമെന്നും ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

ALSO READ:മഴ കനക്കും; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

റിപ്പോര്‍ട്ടര്‍ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി ആന്റോ നേടിയിട്ടില്ലെന്നും, ജയിലില്‍ കിടന്ന ആന്റോ അഗസ്റ്റിന്റെ പേരില്‍ മംഗോ മൈബൈല്‍ തട്ടിപ്പ് ഉള്‍പ്പടെ ഇപ്പോളും നിരവധി കേസുകള്‍ ഉണ്ടെന്നും ശോഭ പറഞ്ഞു. പ്രസംഗിക്കാന്‍ വേണ്ടി മുട്ടില്‍ ലേക്ക് പോയപ്പോള്‍ ബിജെപി യിലേക്ക് പ്രവേശനം ശെരിയാക്കി തരണം എന്ന് ആന്റോ പറഞ്ഞെന്നും നടക്കില്ലെന്ന് അപ്പോഴേ താന്‍ മറുപടി പറഞ്ഞെന്നും ശോഭ വ്യക്തമാക്കി.

ALSO READ:ആ 75 ലക്ഷം നിങ്ങളുടേതാണോ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും വലിയ രണ്ട് നേതാക്കളെ ഈ വിവരങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു. ഇന്ന് മുതല്‍ ശോഭ സുരേന്ദ്രന്റെ മുഖം 24ലും റിപ്പോര്‍ട്ടറിലും വരാന്‍ പാടില്ലെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തിരൂര്‍ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും
തന്റെ സഹോദരിയുടെ വീട്ടില്‍ വച്ച് ഒന്നര വര്‍ഷത്തിലധികം മുന്‍പ് എടുത്തതാണ് ചിത്രമെന്നും ശോഭ പഞ്ഞു. സതീഷിന്റെ ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്നും ശോഭ വ്യക്തമാക്കി. മറ്റ് മാധ്യമങ്ങള്‍ തന്നെ ബഹിഷ്‌കരിച്ചാല്‍ ഓണ്‍ലൈന്‍ ചാനലുകളെ ഉപയോഗിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News