വസ്തുക്കച്ചവടം നടത്താന്‍ 10 ലക്ഷം വാങ്ങി; ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളാതെ ശോഭ സുരേന്ദ്രന്‍

ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളാതെ ആലപ്പുഴയിലെ NDA സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വില്‍പനയ്ക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയത്. വസ്തുക്കച്ചവടം നടത്താന്‍ താന്‍ പണം വാങ്ങിയതായി അവര്‍ സമ്മതിച്ചു. ഒപ്പം മറുപടിയായി ദല്ലാള്‍ നന്ദകുമാറിന് ശോഭ സുരേന്ദ്രന്റെ വക ഭീഷണിയും.

ALSO READ:ലീഗിന്റെ സംയുക്ത പ്രസ്താവന അംഗീകരിക്കാതെ സമസ്ത

ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തത്. തന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ദല്ലാള്‍ നന്ദകുമാര്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ശോഭയ്ക്ക് തൃശൂരില്‍ സ്ഥലം വാങ്ങാനാണ് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്റണിയ്ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളും പുറത്തുവിട്ടു.

ALSO READ:കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News