സുരേഷ് ഗോപിയെ വളത്തിട്ട് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; ന്യായീകരിച്ച് ശോഭാ സുരേന്ദ്രന്‍

മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ ന്യായീകരണവുമായി ശോഭാ സുരേന്ദ്രന്‍. സുരേഷ് ഗോപിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്് ശോഭാ സുരേന്ദ്രന്റെ പ്രതികരിച്ചു.

READ ALSO:ഇസ്രയേല്‍ ഭീകരതയെ വെള്ളപൂശാന്‍ തരൂരിന് വേദിയൊരുക്കിയ സാദിഖലി തങ്ങള്‍ മാപ്പു പറയണം: അഡ്വ ഷമീര്‍ പയ്യനങ്ങാടി

മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ ഇതിനോടകം നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സാമൂഹിക രംഗത്ത് നിന്നുള്ളവരുടെ നിരവധി പ്രതികരണങ്ങളും ഈ വിഷയത്തില്‍ കണ്ടിരുന്നു. എന്നാല്‍ സുരേഷ് ഗോപിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമമാണ് പിന്നീട് കണ്ടത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കരുവന്നൂരില്‍ സുരേഷ് ഗോപി നടത്തിയ ഇടപെടലിന്റെ പകപോക്കലാണ് പരാതിക്ക് പിന്നിലെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO:”സുരേഷ് ഗോപിയുടേത് വാത്സല്യമല്ല, വഷളത്തരം”; എ എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News