‘കഠിനാദ്ധ്വാനം’ ചെയ്യുന്ന ആനപാപ്പാന്‍, പിഎസ് 2വിലെ ചിത്രം പങ്കുവെച്ച് ശോഭിത

ബോക്‌സോഫീസില്‍ വന്‍ നേട്ടവുമായി പൊന്നിയന്‍ സെല്‍വം 2 മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 100 കോടി എന്ന നേട്ടം കൈവരിക്കാന്‍ ചിത്രത്തിന് സാധിച്ചു. ഷൂട്ടിംഗ് സമയത്ത് ലോക്കേഷനുകളില്‍ സംഭവിച്ച രസകരമായ പല കാര്യങ്ങളും താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയിയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ശോഭിത ധൂലിപാല പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ പൊന്നിയന്‍ സെല്‍വം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയംരവി ലോക്കേഷനില്‍ ഇരുന്ന് ഉറങ്ങുന്ന ചിത്രങ്ങളാണ് ശോഭിത പങ്കുവെച്ചിരിക്കുന്നത്. ഉറങ്ങി കൊണ്ട് ‘കഠിനാദ്ധ്വാനം’ ചെയ്യുന്ന ജയം രവി എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഹഹഹഹഹ’ എന്ന കമന്റുമായി നടി തൃഷയും രംഗത്തെത്തിയിട്ടുണ്ട്.

വാനതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശോഭിത ധൂലിപാല്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടി ഐശ്വര്യ ലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും ശോഭിത പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News