എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 337രൂപ കൊടുത്ത് വാങ്ങിയ ബിരിയാണിയുടെ അവസ്ഥ കണ്ടോ? അഷ്‌റഫ് താമരശ്ശേരി

ഷാര്‍ജ- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. 337 രൂപ കൊടുത്ത് മേടിച്ച് ഒരു ബിരിയാണിയുടെ അവസ്ഥയാണ് അദ്ദേഹം വീഡിയോയിലൂടെ കാണിച്ചു തരുന്നത്. അതും നമ്മുടെ നാട്ടില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് പാത്രത്തിലാണ് ബിരിയാണി നല്‍കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം ഷാര്‍ജ – കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തു. സൗജന്യമായി നല്‍കി വന്നിരുന്ന സ്‌നാക്‌സ് ഇപ്പോള്‍ നിര്‍ത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നല്‍കിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. എന്നാല്‍ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓര്‍ഡര്‍ നല്‍കി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിര്‍ഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാല്‍ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്.

സഹോദരങ്ങളേ …

കണ്ട് നോക്കി നിങ്ങള്‍ പറയൂ ..

ഇത് ന്യായമോ …?

അന്യായമോ …?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News