ഒരേ സിനിമയുടെ വിവിധ അഭിമുഖങ്ങളിൽ വ്യത്യസ്ത വാച്ചുകൾ, പേര് ഗൂഗിളിൽ സെർച് ചെയ്തവർ വില കണ്ട് ഞെട്ടി; മോഹൻലാലിൻറെ വാച്ച് കളക്ഷൻ കാണാം

നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ പ്രമോഷനുകൾ നടന്നുകൊണ്ടിരിക്കെയാണ് മോഹൻലാലിന്റെ കയ്യിലെ വാച്ചുകൾ ശ്രദ്ധേയമാകുന്നത്. ഓരോ അഭിമുഖങ്ങളിലും ഓരോ വാച്ചുകൾ ധരിച്ചു വന്നതോടെ താരത്തിന്റെ വാച്ചുകളോടുള്ള ഭ്രമവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. ലക്ഷങ്ങൾ മുതൽ കോടികൾ വരെ വില വരുന്നതാണ് ഈ വാച്ചുകൾ എന്നതാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്.

ALSO READ: “രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം, നിരവധി അവസരങ്ങൾ ഇവിടെയുണ്ട്”; കേന്ദ്രമന്ത്രി നിർമല സീതാരാമൻ

റോളക്‌സിന്റെ സെലിനി പ്രിൻസസ് എന്ന എഡിഷൻ വാച്ചാണ് ഒരഭിമുഖത്തിൽ മോഹൻലാൽ ധരിച്ചിരിക്കുന്നത്. ഇതിന്റെ വില 10 മുതൽ 12 ലക്ഷം വരെയാണ്. മറ്റൊരഭിമുഖത്തതിൽ റിച്ചാർഡ് മില്ലിയുടെ RM030 എന്ന വാച്ചാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്. ഇതിന്റെ വില 1.5 കോടി മുതൽ 2 കോടി വരെയാണ്. ബ്രീഗെറ്റ് എന്ന കമ്പനിയുടെ ട്രഡീഷൻ വാച്ചാണ് മറ്റൊന്ന്. ഇതി ന്റെ വില 20 മുതൽ 25 ലക്ഷം വരെയാണ്. പടെക് ഫിലിപെ അക്വനറ്റ് എന്ന കമ്പനിയുടെ വാച്ചാണ് മറ്റൊന്ന്. ഇതിന്റെ വിലയാകട്ടെ 80 ലക്ഷം രൂപ വരെയാണ്.

ALSO READ: “പ്രതിഷേധത്തിൻ്റെ മറവിൽ രക്തസാക്ഷികളെ സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന്റെ ശ്രമം”: മന്ത്രി മുഹമ്മദ് റിയാസ്

വാച്ചുകളോട് അതിയായ ഇഷ്ടമുള്ള നടനാണ് മോഹൻലാൽ. പണ്ടുമുതൽക്കേ പുതുതായി ഇറങ്ങുന്ന വാച്ചുകൾ വാങ്ങാനും അവ സൂക്ഷിക്കാനും മോഹൻലാൽ ആഗ്രഹിക്കാറുണ്ട്. ഇപ്പോഴും നടൻ ആ ഇഷ്ടം പിന്തുടരുന്നുണ്ട് എന്നതാണ് ഈ കളക്ഷനുകൾ വ്യക്തമാക്കുന്നത്. എന്തായാലൂം മോഹൻലാലിൻറെ വാച്ചുകളും അതിന്റെ വിലയും കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയകളും ഇപ്പോൾ.

വാച്ചിന്റെ ചിത്രങ്ങൾ കാണാം

Rolex cellini

cellini

Richard mille rm 030

Breguet tradition

Patek philippe aquanaut

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News