സിനിമക്ക് പ്രമോഷൻ കിട്ടാനാണ് ജയസൂര്യ നന്മമരം ചമഞ്ഞതെന്ന് സോഷ്യൽ മീഡിയ, രാജ്യത്ത് കലാപങ്ങൾ അരങ്ങേറിയപ്പോൾ ഇയാൾ എവിടെയായിരുന്നു എന്നും വിമർശനം

JAYASURYA

സുഹൃത്തും സംഘപരിവാർ അനുഭാവിയുമായ നടൻ കൃഷ്ണപ്രസാദിന് നെല്ലിന്റെ വില നൽകിയില്ല എന്ന ജയസൂര്യയുടെ വ്യാജ പരാമർശത്തിനെതിരെ രൂക്ഷ വിമർശങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ. സിനിമയുടെ പ്രമോഷന് വേണ്ടിയാണു നടൻ നന്മ മരം ചമഞ്ഞതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാജ്യത്ത് കലാപങ്ങളും കൂട്ടക്കൊലകളും കർഷക സമരവും എന്തിന് ഗുസ്തി താരങ്ങളുടെ സമരം പോലും വന്നുപോയിട്ടും അന്നൊന്നും പ്രതികരിക്കാത്ത നടൻ എന്തുകൊണ്ട് ഇത്തരത്തിൽ ഒരു വ്യാജ പരാമർശം നടത്തിയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ALSO READ: നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇ ഡി, സച്ചിൻ സാവന്തിൽ നിന്ന് ആഭരണങ്ങൾ സമ്മാനമായി ലഭിച്ചെന്ന് കണ്ടെത്തൽ

മൂവീ സ്ട്രീറ്റ് അടക്കമുള്ള സിനിമാ ഗ്രൂപ്പുകളിൽ ഇതേ സംബന്ധിച്ച് പലരും കുറിപ്പുകളും മറ്റും പങ്കുവെച്ചിട്ടുണ്ട്. ജയസൂര്യയുടെ കത്തനാർ സിനിമയുടെ ഗ്ലിമ്ബസ് വീഡിയോ വ്യാഴാഴ്ച റിലീസ് ആവാനിരിക്കെ അതിന് കൂടുതൽ പ്രമോഷൻ കിട്ടാനാണ് നടൻ ഇത്തരത്തിൽ ഒരു വ്യാജ പരാമർശം ഉന്നയിച്ചത് എന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു.

ALSO READ: കോളനികളില്‍ ജീവിക്കുന്ന മനുഷ്യര്‍ ക്രിമിനലുകളും, പള്ളിപ്പെരുന്നാൾ നടത്തി ജീവിക്കുന്നവര്‍ നന്മയുള്ളവരും: ആർ ഡി എക്സ് സിനിമക്കെതിരെ സംവിധായകൻ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളിൽ ഒന്ന്

എന്റെ ഓർമ്മയിൽ ജയസൂര്യയുടെ അവസാന രാഷ്ട്രീയ വിമർശനം റോഡുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പ് നടത്തിയതാണ്. ശേഷം കണ്ട വിമർശനങ്ങൾ ഈ ആഴ്ചകളിൽ വന്ന ഗണപതി വിഷയവും കർഷകരുടെ വിഷയവുമാണ്. 2021ലാണ് മേൽ പറഞ്ഞ അവസാന രാഷ്ട്രീയ വിമർശനം. മന്ത്രി റിയാസിനെ വേദിയിലിരുത്തിയാണ് റോഡിനെതിരെ ആഞ്ഞടിച്ചത്. അന്ന് ആ വിമർശനം നടക്കുന്ന ദിവസങ്ങളിൽ രാജ്യത്ത് കർഷകരുടെ ഐതിഹാസികമായ സമരം നടക്കുകയാണ്. ഒരു വർഷവും നാലു മാസവും രണ്ടു ദിവസം നീണ്ട സമരത്തിൽ എഴുനൂറോളം കർഷകരാണ് ആകെ കൊല്ലപ്പെട്ടത്. അസുഖ ബാധിതരായവർ അതിൽ കൂടുതലുണ്ട്. കുട്ടികളും സ്ത്രീകളും യുവാക്കാളും വൃദ്ധരും തെരുവിൽ മഴയും വെയിലും മഞ്ഞും കൊണ്ട് ഒന്നര വർഷക്കാലം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബില്ലിനെതിരെ സമരം ചെയ്യുമ്പോൾ കാണാത്ത ജയസൂര്യക്ക് റോഡുകാണാം റോഡിലെ കുഴികൾ കാണാം.

ALSO READ: കൃഷ്ണപ്രസാദ്‌ ജൂലൈ മാസത്തിൽ തന്നെ പണം കൈപ്പറ്റി, നടൻ ജയസൂര്യയെ തള്ളി മന്ത്രി ജി ആർ അനിൽ

ജയസൂര്യ രാഷ്ട്രീയം പറയുന്നതിൽ കുറ്റമൊന്നുമില്ല. എന്നാൽ ആ രാഷ്ട്രീയം സംശയകരമാണ്.
ജയസൂര്യയുടെ റോഡ് വിമർശനത്തിന് ശേഷം ഇന്നലെ വരെ രണ്ടു വർഷത്തിനിടെ സംഘപരിവാർ രാജ്യത്ത് നടത്തിയ മുസ്ലീം ദളിത് ക്രിസ്‌ത്യൻ വംശഹത്യകളോ ഭരണകൂട ഭീകരതയോ കണ്ട് മനുഷ്യരുടെ പക്ഷം നിൽക്കാൻ മനസ്സലിവില്ലാത്ത ജയസൂര്യയുടെ രാഷ്ട്രീയത്തെയാണ് സംശയം. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിയപ്പോൾ ഹരിയാനയിൽ സംഘപരിവാർ ഭീകരർ അഴിഞ്ഞാടിയപ്പോൾ അവസാനം ഇന്നലെകളിൽ ഒരു മുസ്ലിം കുട്ടിയെ ഹിന്ദുത്വ വർഗീയവാദിയായ ടീച്ചർ സഹപാഠികളെ കൊണ്ട് തല്ലിച്ചപ്പോൾ വേദനിക്കാത്ത ജയസൂര്യ പറയുന്ന രാഷ്ട്രീയം ഏതായാലും മനുഷ്യപക്ഷത്തിന്റെയോ മാനവികതയുടേതോ അല്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. മിണ്ടാതിരുന്നാലും മനുഷ്യന്മാർ കപടന്മാരാവരുത്…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News