എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ വ്യാജ ആരോപണം ഉന്നയിച്ച കണ്ണൂർ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഇപി ജയരാജന്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു കെ സുധാകരന്‍റെ വ്യാജ ആരോപണം. ചില മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖങ്ങളില്‍, തനിക്ക് തോന്നിയാല്‍ ബിജെപിയിലേക്ക് പോവുമെന്ന് സുധാകരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്.
”എനിക്ക് കോണ്‍ഗ്രസില്‍ നിന്നും അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ ഐ വില്‍ ഗോ വിത്ത് ബിജെപി”, ”എനിക്ക് ബിജെപിയിലേക്ക് പോവാന്‍ ആരുടേയും ചീട്ട് വേണ്ട” തുടങ്ങിയ സുധാകരന്‍റെ പഴയ പ്രസ്‌താവനകളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചുണ്ടിക്കാട്ടുന്നത്. ബിജെപിയിലേക്ക് ചാടാതിരിക്കാനാണ് സുധാകരനെ കെപിസിസി പ്രസിഡന്‍റായി നിര്‍ത്തിയതെന്നും എപ്പോഴാണോ പ്രസിഡന്‍റ് പദവിയും എംപി സ്ഥാനവും ഇല്ലാതാവുന്നത് അപ്പോള്‍ അദ്ദേഹം ബിജെപിയാകുമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്.
ആർഎസ്എസ് ശാഖയ്ക്ക് താന്‍ കാവൽനിന്ന കാര്യവും അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. പുറമെ, കെ സുധാകരന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റായിരുന്ന വികെ മനോജ് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2009 മുതൽ 2014 വരെ മനോജ് സുധാകരന്‍റെ പിഎ ആയിരുന്നു. ഇതടക്കം അദ്ദേഹത്തിനെതിരായ ചോദ്യങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here