‘ഉന്നാൽ മുടിയാത്‌ തമ്പീ, നിങ്ങളുടെ ഏറിലൊന്നും റിയാസ്‌ വീഴില്ല’; പ‍ഴയ പോസ്റ്റില്‍ അന്‍വറിന് മറുപടിയുമായി സോഷ്യല്‍മീഡിയ

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ പിവി അന്‍വറിന്‍റെ ആരോപണത്തില്‍ ശക്തമായ മറുപടിയുമായി സോഷ്യല്‍മീഡിയ. ക‍ഴിഞ്ഞ ഫെബ്രുവരി ആറിന് അന്‍വര്‍ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ, ‘ഉന്നാല്‍ മുടിയാത് തമ്പീ’ എന്ന വാചകം പങ്കുവെച്ചാണ് റിയാസിനുള്ള പിന്തുണ. ഇതേ വാചകം ഉള്‍പ്പെടുത്തിയാണ് അന്‍വര്‍ അന്ന് മുഹമ്മദ് റിയാസിനെ പിന്തുണച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്.

മുഹമ്മദ് റിയാസിനെ മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമിക്കുന്നതിനെതിരെയാണ് ഫെബ്രുവരി മാസത്തെ അന്‍വറിന്‍റെ പോസ്റ്റ്. ഒരുകൂട്ടം മാധ്യമപ്രവർത്തകർ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ പിന്നാലെയുണ്ട്‌. ഊണിലും, ഉറക്കത്തിലും അവർക്ക്‌ ചിന്ത റിയാസിനെ കുറിച്ചാണ്. റിയാസിനെ ടാർജറ്റ്‌ ചെയ്‌ത് പ്രവർത്തിക്കാൻ വേണ്ടി മാത്രം അസൈൻ ചെയ്യപ്പെട്ട മാപ്രകൾ പോലുമുണ്ട്‌ ഇന്ന് കേരളത്തിൽ. കാര്യം മറ്റൊന്നുമല്ല. പൊതുമാരമത്ത്‌ വകുപ്പ്‌ അത്രമാത്രം കൃത്യതയോടെ, ഊർജസ്വലതയോടെ ഇന്നിവിടെ പ്രവർത്തിക്കുന്നുണ്ടെന്നും അന്ന് അന്‍വര്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ലെന്നും റിയാസിനെയും ബാക്കിയുള്ളവരെയും താങ്ങിനിര്‍ത്താനല്ല പാര്‍ട്ടി എന്നതടക്കമുള്ളവയാണ് പി വി അന്‍വര്‍ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അന്‍വറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരു കൂട്ടം മാധ്യമപ്രവർത്തകർ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി സ:മുഹമ്മദ്‌ റിയാസിന്റെ പിന്നാലെയുണ്ട്‌.
ഊണിലും,ഉറക്കത്തിലും അവർക്ക്‌ ചിന്ത റിയാസിനെ കുറിച്ചാണ്.
റിയാസിനെ ടാർജ്ജറ്റ്‌ ചെയ്ത്‌ പ്രവർത്തിക്കാൻ വേണ്ടി മാത്രം അസൈൻ ചെയ്യപ്പെട്ട മാപ്രകൾ പോലുമുണ്ട്‌ ഇന്ന് കേരളത്തിൽ.
കാര്യം മറ്റൊന്നുമല്ല.
പൊതുമാരമത്ത്‌ വകുപ്പ്‌ അത്ര മാത്രം കൃത്യതയോടെ,ഊർജ്ജ്വസ്വലതയോടെ ഇന്നിവിടെ പ്രവർത്തിക്കുന്നുണ്ട്‌.
മുൻപെങ്ങുമില്ലാത്തവിധം നിരവധി വികസന പദ്ധതികൾ പൊതുമരാമത്ത്‌ വകുപ്പും,ടൂറിസം വകുപ്പും ഇന്ന് നടപ്പിലാക്കി വരുന്നുണ്ട്‌.നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാൻ കഴിയുന്ന പ്രോജക്ടുകൾ ഇന്നിവിടെ നടപ്പിലാക്കപ്പെടുന്നുണ്ട്‌.ജനങ്ങൾക്ക്‌ ഏറ്റവുമധികം നേരിട്ട്‌ അനുഭവിച്ചറിയാൻ കഴിയുന്ന വികസന പദ്ധതികൾ സ്വാഭാവികമായും പൊതുമരാമത്ത്‌ വകുപ്പുമായി ബന്ധപ്പെട്ടാണ്.
ആ ഗൗരവത്തോടെ തന്നെ പൊതുമാരാമത്ത്‌ വകുപ്പ്‌ മുഹമ്മദ്‌ റിയാസ്‌ കൈകാര്യം ചെയ്യുന്നുണ്ട്‌.
വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലമായി ഇന്ന് കേരളം മാറിയിരിക്കുന്നു.അതിന്റെ പിന്നിലും മുഹമ്മദ്‌ റിയാസിന്റെ കഠിനാധ്വാനമുണ്ട്‌.
ഇതൊക്കെ എങ്ങനെയെങ്കിലും തകർക്കണം.മുഹമ്മദ്‌ റിയാസിന്റെ ഗ്രാഫ്‌ താഴെ പോകണം.ഇതൊക്കെയാണ് ഈ “സ്പോർൺസേർഡ്‌ മാധ്യമവ്യഗ്രതയുടെ” പിന്നിൽ.
ഇത്തരം മാപ്രകൾക്ക്‌ തെറ്റിപ്പോയിട്ടുണ്ട്‌.അയാളുടെ പേര് മുഹമ്മദ്‌ റിയാസ്‌ എന്നാണ്.സഖാവ്‌ മുഹമ്മദ്‌ റിയാസ്‌.നിങ്ങളുടെ ഏറിലൊന്നും റിയാസ്‌ വീഴില്ല.
“ഉന്നാൽ മുടിയാത്‌ തമ്പീ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News