ദേശീയ മെഡിക്കല്‍ കമ്മീഷനിലെ (എന്‍.എം.സി) കാവിവത്കരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഇന്ത്യ എന്നതിന് പകരം ഭാരത്, അശോക സ്തംഭം ഒഴിവാക്കി ഹിന്ദുദൈവം ധന്വന്തരിയെ ലോഗോയുടെ നടുവില്‍ ഉള്‍പ്പെടുത്തിയുമാണ് പരിഷ്കരണം. ഹൈന്ദവർ മഹാവിഷ്ണുവിന്റെ അവതാരമായാണ് ധന്വന്തരിയെ കണക്കാക്കുന്നത്.
ALSO READ | ലോഗോയിൽ ഹിന്ദു ദൈവം, ഇന്ത്യക്ക് പകരം ഭാരത്; ദേശീയ മെഡിക്കല്‍ കമ്മീഷനിൽ കാവിവത്കരണം
രാജ്യത്തെ ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളുടെ ലംഘനമാണെന്നും മതനിരപേക്ഷതയെ കാവിവത്കരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും വിമര്‍ശനമുണ്ട്. പപ്പട കവറിന്റെ രൂപത്തില്‍ ഡിസൈന്‍ ചെയ്തുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസമായി പ്രചരിക്കുന്നത്.
സാധാരണഗതിയില്‍ ഹിന്ദുദൈവങ്ങളുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയുള്ള പപ്പടം ഇതര സംസ്ഥാനങ്ങളിലെ വിപണിയിലടക്കം എത്താറുണ്ട്. ഇതാണ് ട്രോളന്മാര് മാതൃകയാക്കിയത്. എന്‍.എം.സിയുടെ വെബ്സൈറ്റിലാണ് ലോഗോ മാറ്റിയത്. മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ മേഖല എന്നിവയെ നിയന്ത്രിക്കുന്ന സമിതിയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here