‘സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് കിട്ടുന്ന പത്മഭൂഷണ്‍ വേണ്ട’, കലാമണ്ഡലം ഗോപിയാശാന് കയ്യടിച്ച് സോഷ്യൽ മീഡിയ

സുരേഷ് ഗോപിയെ അനുഗ്രഹിച്ചാലേ പദ്മഭൂഷൺ ലഭിക്കൂ എന്ന ഭീഷണിയെ ധീരമായി എതിർത്ത കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് കിട്ടുന്ന പത്മഭൂഷണ്‍ വേണ്ട എന്ന് ഗോപിയാശാൻ പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസമാണ് മകൻ ഫേസ്ബുക്കിൽ കുറിച്ചത്. ചില വി ഐ പികൾ അച്ഛനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ആരും വീട്ടിൽ കയറേണ്ടെന്നും കാണിച്ചായിരുന്നു മകൻ രഘുവിന്റെ ഫേസ്ബുക് കുറിപ്പ്.

ALSO READ: ‘ഞാൻ മാത്രമല്ല ആടുജീവിതത്തിന് വേണ്ടി വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരുന്നതും അവൻ കൂടെ ആണ്’: ഹക്കീമിനെ പരിചയപ്പെടുത്തി പൃഥ്വിരാജ്

സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് സംഭവത്തിൽ വിമർശനങ്ങൾ ഉയരുന്നത്. ഉളുപ്പുണ്ടോടാ രാജ്യം ഒന്നടങ്കം ആദരിക്കുന്ന മഹാനായ ഇങ്ങനെയൊരു കലാകാരനെപ്പോലും ഭീഷണിപ്പെടുത്തി അനുഗ്രഹം വാങ്ങിക്കാനെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇങ്ങനെ പോയാൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തല്ല നോട്ടയ്ക്കും പിറകിൽ പോകുമെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു. സംഭവത്തെ തുടർന്ന് വലിയ വിവാദങ്ങൾ ഉടലെടുത്തതോടെ രഘു അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് നീക്കം ചെയ്തിരുന്നു.

നീക്കം ചെയ്ത രഘു ഗുരുകൃപയുടെ ഫേസ്ബുക് പോസ്റ്റ്

ALSO READ: ‘സ്വർഗത്തിൻ്റെ തൊട്ടടുത്ത്’, ബീച്ചിൽ നാലു മക്കൾക്കൊപ്പം കൈകോർത്ത് പിടിച്ച് നടന്നുപോകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ: വീഡിയോ

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത്. നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്. (പ്രശസ്തനായ ഒരു ഡോക്ടര്‍ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെനന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടര്‍. അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു, ഞാന്‍ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്. ഞാന്‍ പറഞ്ഞു അത് മുതലെടുക്കാന്‍ വരരുതെന്ന്. അത് ആശാന്‍ പറയട്ടെന്ന്. അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേന്ന്. അച്ഛന്‍ അങ്ങനെ എനിക്ക് കിട്ടണ്ടെന്ന്) ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാല്‍ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News