ട്വിറ്ററിന്‍റെ ‘ഇന്ത്യൻ ബദൽ; ‘കൂ’ പ്രവർത്തനം അവസാനിപ്പിക്കുന്നു

ട്വിറ്ററിന്‍റെ ‘ഇന്ത്യൻ ബദലെന്ന’ വിശേഷണവുമായി എത്തിയ കൂ പ്രവർത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കൂ പ്രവർത്തനം അവസാനിപ്പിച്ചത്.  2020ലായിരുന്നു അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവർ കൂ ആരംഭിച്ചത്. മഞ്ഞക്കിളി ലോഗോയായിരുന്നു കമ്പനിയുടേത്. ലിങ്ക്ഡ്ഇൻ വഴിയാണ് കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

അതേസമയം തുടക്കകാലത്ത് കേന്ദ്രമന്ത്രിമാർ, സെലിബ്രിറ്റികൾ തുടങ്ങിയവരിൽ നിന്ന് വൻ പിന്തുണ കൂവിന് കിട്ടിയിരുന്നു. ഇത് വൻതോതിൽ നിക്ഷേപം ആകർഷിച്ചു. പ്രതിദിനം 21 ലക്ഷം ഉപയോക്താക്കളും പ്രതിമാസം ഒരുകോടി ഉപയോക്താക്കളും കൂവിനുണ്ടായിരുന്നു. ഇതിനിടെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി.

ALSO READ: ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യവും ഒഴിവാകും; കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു: കെ എൻ ബാലഗോപാൽ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി ടെക് കമ്പനികളുമായി കൂ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കൂ അടച്ചുപൂട്ടലിലേക്ക് മാറിയത്. 274 മില്യൺ ഡോളർ മൂല്യമുള്ള കമ്പനിയാണ് കൂ.

ALSO READ: തമിഴ്നാട് ബി എസ് പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News