‘സമാനതകളില്ലാത്ത തിരിച്ചുവരവ്’; മാമന്നന്‍ റിലീസിന് പിന്നാലെ വടിവേലുവിന് അഭിനന്ദന പ്രവാഹം

മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്റെ റിലീസിന് പിന്നാലെ നടന്‍ വടിവേലുവിന് അഭിനന്ദന പ്രവാഹം. വടിവേലുവിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തിലെയെന്നും സമാനതകളില്ലാത്ത തിരിച്ചുവരവാണ് താരം നടത്തിയതെന്നും ആരാധകര്‍ പറയുന്നു. കമല്‍ഹാസന്‍, ധനുഷ് അടക്കമുള്ള പ്രമുഖതാരങ്ങളും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. മാരിസെല്‍വരാജിന്റെ മാമന്നന്‍ ഒരു വികാരമാണ്, മാരിക്ക് ഒരു വലിയ ആലിംഗന എന്നായിരുന്നു ധനുഷ് ട്വിറ്ററില്‍ കുറിച്ചത്.

Also Read- ‘മണിപ്പൂരിലെ സഹോദരങ്ങളെ കേള്‍ക്കാനാണ് എത്തിയത്; തടഞ്ഞത് ദൗര്‍ഭാഗ്യകരം’: രാഹുല്‍ ഗാന്ധി

‘മാമന്നന്‍ കണ്ടു, അത് എന്നെ ഞെട്ടിച്ചു! സമീപകാലത്തെ ഏറ്റവും മികച്ച തമിഴ് സിനിമകളില്‍ ഒന്ന്. മാരിസെല്‍വരാജ് ഒരു ശക്തമായ ആഖ്യാനം അവതരിപ്പിക്കുന്നു, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കെതിരെയുള്ള പോരാട്ടം. മികച്ച സംവിധാനം. 25 വര്‍ഷത്തിനു ശേഷവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയായിരിക്കും ഇത്. മനസ്സിനെ ത്രസിപ്പിക്കുന്ന മാസ്റ്റര്‍പീസ്! തകര്‍പ്പന്‍ മാമന്നന്‍ നിങ്ങളുടെ മനസ്സിനെ ത്രസിപ്പിക്കാന്‍ തയ്യാറെടുക്കുക! മാരിസെല്‍വരാജ് തമിഴ് സിനിമയുടെ അടിത്തറ തന്നെ ഇളക്കിമറിക്കുന്ന ഒരു സിനിമാ വിപ്ലവം നല്‍കുന്നു’, എന്നാണ് സിനിമ കണ്ട ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്.

Also Read– മണിപ്പൂര്‍ കലാപം: കേന്ദ്ര സർക്കാരിനെതിരെ കോതമംഗലം രൂപതയുടെ പ്രമേയം

കര്‍ണന്‍ എന്ന ചിത്രത്തിന് ശേഷം മാരിസെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാമന്നന്‍. തമിഴ്നാട്ടിലെ ജാതിവ്യവസ്ഥയും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയാവുന്ന ചിത്രത്തില്‍ വടിവേലുവിന് പുറമെ ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News