‘എൻ്റെ അമ്മയും ആ സമരത്തിൽ ഉണ്ടായിരുന്നു’, കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കർഷർ നൂറും ഇരുനൂറും രൂപ വാങ്ങിയാണ് സമരം ചെയ്യുന്നത് എന്ന വിദ്വേഷ പരാമര്ശത്തിനെതിരെയായിരുന്നു ഉദ്യോഗസ്ഥയുടെ എയർപോർട്ടിൽ വെച്ചുള്ള പ്രതികണം.

Also Read: ‘Nothing Is Impossible’, ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക; ആവേശ ജയം സൂപ്പർ ഓവറിൽ: വീഡിയോ

തന്റെ അമ്മയും ആ സമരത്തിൽ പങ്കെടുത്തിരുന്നു എന്നാണ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. കുൽവീന്ദർ കൗർ എന്നാണ് ഇവരുടെ പേര്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ തന്റെ മുഖത്തടിച്ചു എന്ന് കങ്കണ തന്നെയാണ് വെളിപ്പെടുത്തിയത്. ചണ്ഡിഗഡിൽനിന്ന് ഡൽഹിയിലേക്കു പോകാൻ വിമാനത്താവളത്തിലായിരുന്നു എന്നും സുരക്ഷാ പരിശോധനയ്ക്കുശേഷം ബോർഡിങ് പോയിന്റിലേക്കു പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അവർ തള്ളുകയും ചെയ്യുകയായിരുന്നു എന്നും കങ്കണ പറഞ്ഞു.

Also Read: ബൂട്ടഴിച്ച് ഇന്ത്യയുടെ അമരക്കാരൻ; സുനിൽ ഛേത്രി ഇന്ന് വിരമിച്ചു

‘ഒരടിയുടെ കുറവുണ്ടായിരുന്നു, ശരിയാണ് തല്ലിയത് അംഗീകരിക്കാൻ കഴിയില്ല അഞ്ചു വിരലും മുഖത്തു പതിഞ്ഞിട്ടില്ല, വിജയിച്ചു വരുമ്പോൾ കിട്ടുന്ന ഈ അടി വരാനിരിക്കുന്ന അടിയുടെ സൂചനയാണ്, ജനങ്ങൾക്ക് മടുത്തു തുടങ്ങി, കർഷകരെ അപമാനിച്ചവർക്കെല്ലാം കിട്ടണം ഇതുപോലെ രണ്ടെണ്ണം’, തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഈ സംഭവത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News