സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്‌ദുൽ റഹീമിനെ മോചിപ്പിക്കാനുള്ള 34 കോടി സമാഹരിച്ചിരിക്കുകയാണ് മലയാളികള്‍. ദിവസങ്ങള്‍ക്ക് മുന്‍പേ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ ക്യാമ്പയിനില്‍, പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കൂടെ ഭാഗമായതോടെയാണ് ഈ തുക കണ്ടെത്താനായത്.
ALSO READ: കാശി ക്ഷേത്രത്തില്‍ പൊാലീസുകാര്‍ക്ക് പുരോഹിതവേഷം; രൂക്ഷ വിമര്‍ശനം
അബ്‌ദുൽ റഹീമിന്റെ മോചന തുക ശേഖരിക്കാനായി കേരളത്തിലെ എല്ലാ ജില്ലകളിലും അദ്ദേഹം വാഹനവുമായി പര്യടനം നടത്തുകയും ചെയ്തിരുന്നു. 34 കോടി എന്ന തുകയിലേക്ക് അതിവേഗം എത്തിച്ചേരാൻ ഇത് വലിയൊരു കാരണമായി . തുകയുടെ സമാഹരണം ലക്ഷ്യത്തിലെത്തിയതോടെ ഈ ഒരു നന്മക്ക് മുന്നിൽ നിന്ന ബോചെക്ക് സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. ഒപ്പം ഇതിന്റെ ഭാഗമായ കടൽമച്ചാനും. അബ്ദുൾ റഹീമിന്റെ മോചനത്തിനായി ബോചെ 1 കോടിയാണ് നൽകിയത്. കൂടാതെ അദ്ദേഹത്തിന്റെ അമ്മയും 1 ലക്ഷം നൽകി.ബാക്കി തുകയെല്ലാം സോഷ്യൽമീഡിയ വഴിയും അല്ലാതെയും വളരെ പെട്ടന്ന് തന്നെ സമാഹരിക്കുകയായിരുന്നു.
ഇപ്പോഴിതാ അബ്ദുൾ റഹീം നാട്ടിലെത്തിയാൽ ജോലി നൽകുമെന്നും ബോചെപ്രഖ്യാപിച്ചിരിക്കുകയാണ്. മുൻപ് ബോബി ചെമ്മണ്ണൂരിനെ വിമർശിച്ചവർ പോലും ഇക്കാര്യത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. ഒന്ന് നേരിൽ കണ്ടിട്ട് കൂടിയില്ലാത്ത ഒരാൾക്കായി ബോബി ചെമ്മണ്ണൂർ ചെയ്ത ഇക്കാര്യം കയ്യടിക്കൊപ്പം തന്നെ റിയൽ ഹീറോ പദവി കൂടി അർഹിക്കുന്നു. ‘ദി കേരള സ്റ്റോറിയിലെ റിയൽ ഹീറോ’.
ALSO READ: കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here