കഴുത്തറ്റം മലിനജലത്തിൽ, ജോയിക്കായി നടത്തിയത് പകരം വെയ്ക്കാനാകാത്ത തിരച്ചിൽ ; അഗ്നി രക്ഷാസേനക്ക് സോഷ്യൽമീഡിയയുടെ ബിഗ്‌സല്യൂട്ട്

കഴുത്തറ്റം മലിനജലത്തിൽ മുങ്ങിയിട്ടും ഒരു മനുഷ്യ ജീവനായിട്ടുള്ള തിരച്ചിൽ ഊർജിതമായി നടത്തിയ അഗ്നിരക്ഷ സേനയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച്‌ സോഷ്യൽമീഡിയ. മലിന ജലത്തിൽ മുങ്ങിക്കിടക്കുന്ന ഇവരുടെ ചിത്രം നിരവധിപേരാണ് പങ്കുവെച്ചത്. ഏറെ കഷ്ടപാടുകൾ സഹിച്ചാണ് ഇവർ ജോയിയെ കണ്ടെത്താനുള്ള പരിശ്രമം തുടർന്നത്. റെയിൽവേയിൽ നിന്നുള്ള ശുചിമുറി മാലിന്യം അടക്കം ഈ തോട്ടിലേക്ക് ആണ് വരുന്നത്. ‘ഒരു മനുഷ്യൻ പെട്ട് പോയി. അയാളെ പുറത്തെത്തിക്കണം എന്നേ ചിന്തിച്ചുള്ളൂ, മറ്റൊന്നും ആലോചിച്ചില്ല’ എന്ന് അഗ്നിരക്ഷ സേന പ്രവർത്തകർ പറയുമ്പോൾ തന്നെ മനുഷ്യ ജീവന് ഇവർ നൽകുന്ന വില എത്രത്തോളമെന്ന് മനസിലാക്കാം. കാണുമ്പോൾ തന്നെ അറപ്പുളവാക്കുന്ന ഈ വെള്ളത്തിൽ ഇറങ്ങി ഒരു മനുഷ്യ ജീവനെ രക്ഷിക്കാൻ ശ്രമിച്ച ഇവരുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്.

ALSO READ: ‘ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരം’; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

അതേസമയം  46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി.

also read: ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ്. ഡി വി. ഗവൺമെന്റ് യുപി സ്‌കൂളും അന്തർദേശീയ നിലവാരത്തിലേക്ക്; പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ശിവൻകുട്ടി
ജോയിയുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. . ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News