ജവാൻ ബഹിഷ്കരിക്കണം, ഇത് സനാതന ധർമ്മത്തെ അപമാനിച്ച ഉദയനിധിയുടെ സിനിമ: ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദികള്‍

ഷാരൂഖ് നായകനായ ജവാൻ സിനിമ ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദികള്‍ രംഗത്ത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് ജവാന്‍ വിതരണം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തീവ്രഹിന്ദുത്വവാദികള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സനാതന ധര്‍മത്തെ തുടച്ചു നീക്കണം എന്ന് പറഞ്ഞ ഉദയനിധിയുടെ സിനിമ കാണരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തീവ്രഹിന്ദുത്വവാദികളുടെ ആഹ്വാനം.

ALSO READ: ‘ഭരണനേട്ടമില്ലാത്തതിനാല്‍ മോദിയും കൂട്ടരും കുപ്രചാരണം നടത്തുന്നു; സ്വേച്ഛാധിപതികളെ വീട്ടിലേക്കയക്കുന്ന കാലം വിദൂരമല്ല’: ഉദയനിധി സ്റ്റാലിന്‍

അതേസമയം, സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിലും കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ഉദയനിധിയുടെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന നേതാക്കളായ ഡോ. കരണ്‍ സിങും കമല്‍നാഥും രംഗത്തെത്തി. ഉദയനിധിയുടെ പ്രസ്താവനയെ ആരും പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഭാഗമായ ശിവസേനയും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News