വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുത്ത് യുവതി; വീഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനം

വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഒരു സോഫയില്‍ ഇരുത്തിയ ശേഷം നായയെ കൂട്ടിപ്പിടിച്ച് ബലമായി വായിലേക്ക് ബിയര്‍ ഒഴിച്ചുകൊടുക്കുന്നതാണ് വീഡിയോയില്‍.

also read- കൈരളി ന്യൂസ് സംഘത്തിന് നേരെ ദില്ലിയില്‍ ആള്‍ക്കൂട്ട ആക്രമണം, ബ്യൂറോ ചീഫ് വിഷ്ണു തലവൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

ആക്ടിവിസ്റ്റായ ദീപിക നാരായണ്‍ ഭരദ്വാജ് എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവതി നായ്ക്കുട്ടിയുടെ വായില്‍ മദ്യം ഒഴിക്കുമ്പോള്‍ അത് വല്ലാതെ പിടയ്ക്കുന്നത് വീഡിയോയിലുണ്ട്. ഇന്‍സ്റ്റഗ്രാം ഉപയോക്താവായ സവൗവെബമൃറലി ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. യുവതിക്കെതിരെ കേസെടുക്കാന്‍ എസ്എസ്പി ഡെറാഡൂണ്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്എസ്പി അറിയിച്ചു.

also read- ട്രെയിനില്‍ യാത്രചെയ്ത സ്ത്രീ തന്റെ ആടിനും ടിക്കറ്റെടുത്ത് മാതൃകയായി; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

നായകള്‍ക്ക് ബിയറോ ഏതെങ്കിലും തരത്തിലുള്ള ലഹരിപാനീയങ്ങളോ നല്‍കാന്‍ പാടില്ല. അവ മദ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചെറിയ അളവിലുള്ള മദ്യം പോലും ഛര്‍ദ്ദി, വയറിളക്കം, ഏകോപനം, ശ്വാസതടസം തുടങ്ങിയവക്ക് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News