ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് സന്ദർശനം തടഞ്ഞുകൊണ്ട് ദുരന്തമുഖത്തും വിദ്വേഷം പടർത്താൻ ശ്രമിച്ച ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി സോഷ്യൽ മീഡിയ. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവന്തപുരത്തെ തോറ്റ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ അധിക്ഷേപ എക്‌സ് പോസ്റ്റിനെതിരെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ പ്രതികരിക്കുന്നത്.
വീണാ ജോർജിന്റെ സന്ദർശനം തടഞ്ഞ കേന്ദ്രത്തെ അനുകൂലിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചത്. ഇതിനെതിരെ മനസിൽ വിഷം നിറച്ച ചന്ദ്രബിംബം വലിച്ചെറിഞ്ഞതിന് തിരുവനന്തപുരത്തിന് നന്ദിയെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നത്. ദുരന്തങ്ങളാണ് സംഘികളുടെ സങ്കിത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നതെന്നും, കളമശ്ശേരിയിലെ പൊട്ടിത്തെറിയിൽ ഒരു വലിയ വിദ്വേഷം പടർത്താൻ ബിജെപി നേതാക്കൾ മത്സരിച്ചിരുന്നെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
അതേസമയം സംഭവത്തിൽ രാജീവിനെ വിമർശിച്ചുകൊണ്ട് ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറും രംഗത്തെത്തി. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥി എക്‌സിൽ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് സുബൈർ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘വീണാ ജോർജ് കേരളത്തിൻ്റെ ആരോഗ്യമന്ത്രിയാണ്, നിങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത് മിസ്റ്റർ’, എന്നാണ് സുബൈർ രാജീവ് ചന്ദ്രശേഖറിനോട് ചോദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here