മരണവീട്ടിൽ കളിചിരിയുമായി പ്രതിപക്ഷനേതാവ്; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ

വീണ്ടും രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രതിപക്ഷത്തിന്റെ പൊയ്‌മുഖം തുറന്നുകാട്ടുകയാണ് സോഷ്യൽമീഡിയ. അതും മരണവീട്ടിൽ. പൂക്കോട് സംഭവത്തിൽ സിദ്ധാർത്ഥിന്റെ വീട്ടിൽ പോയി ചിരിച്ചു കൊണ്ട് മൊബൈലിൽ സംസാരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മകൻ നഷ്ടപെട്ട ഒരു അച്ഛന്റെ അടുത്ത് പോയി ഇരുന്ന് വി ഡി സതീശൻ കാട്ടുന്ന കോപ്രായം സോഷ്യൽമീഡിയയയിൽ അടക്കം വിമർശനത്തിനിടയാക്കുകയാണ്.

ALSO READ: പൊലീസിനെതിരായ കോണ്‍ഗ്രസുകാരുടെ കയ്യേറ്റം; പ്രതിഷേധവുമായി കേരള പൊലീസ് അസോസിയേഷന്‍

പൂക്കോട് വിഷയത്തിൽ എസ്എഫ്ഐ സംഘടനയെ ഒന്നാകെ പ്രതികൂട്ടിൽ ആക്കാൻ പ്രതിപക്ഷം കാട്ടുന്ന പരവേശം വെറും രാഷ്ട്രീയ മുതലെടുപ്പ് ആണെന്നാണ് ഈ ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ പറയുന്നത്. എല്ലാ കാര്യത്തിലും സമയവും സന്ദർഭവും നോക്കാതെ പെരുമാറുന്ന പ്രതിപക്ഷ നേതാവിന്റെ സ്വഭാവം തന്നെയാണ് ഇതിലും പ്രകടമാകുന്നത് എന്നാണ് ഉയരുന്ന വിമർശനം. പ്രതിപക്ഷത്തിന്റെ വാക്കുകളിലെ വിടുവായത്തം പോലെത്തന്നെയാണ് ഈ വിഷയത്തിലെ പെരുമാറ്റവും. ഇക്കാര്യത്തിലും മാനുഷിക പരിഗണന തങ്ങൾക്ക് ബാധകമല്ല എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് പ്രതിപക്ഷം എന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്.

ALSO READ: ആന്ധ്രയിൽ പൊതുജനമധ്യത്തിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News