ഇ ഡി ഭീഷണി, അവാർഡ് ഭീഷണി എന്തൊക്കെയായിരുന്നു… ഇപ്പൊ കോപ്പറ് തേഞ്ഞൊട്ടി: സോഷ്യൽ മീഡിയയിൽ വീണ്ടും എയറിലായി സുരേഷ് ഗോപി

കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. പത്മഭൂഷൺ അവാർഡ് കിട്ടണമെങ്കിൽ സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്നായിരുന്നു സുരേഷ് ഗോപിയുടെ അനുയായിയായ പ്രമുഖ ഡോക്ടർ കലാമണ്ഡലം ഗോപിയാശാനോട് പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന ഒരവാർഡ്‌ വേണ്ട എന്ന് ആശാൻ ഡോക്ടർക്ക് മറുപടിയും നൽകി. ഗോപിയാശാന്റെ മകനാണ് കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.

ALSO READ: കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് ആത്മാവ് പണയപ്പെടുത്തിയ സുരേഷ് വിലയിടരുത്: പ്രതികരിച്ച് എം എ ബേബി

വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെ അടിസ്ഥാനമാക്കി വന്നുകൊണ്ടിരിക്കുന്നത്. ആദ്യം ഇ ഡി ഭീഷണി പിന്നെ അവാർഡ് ഭീഷണി ഇനി എന്തൊക്കെ വരാനിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കലാമണ്ഡലം ഗോപിയാശാനെ പോലെയുള്ള കലാകാരന്മാരെ വിലക്ക് വാങ്ങാൻ നോക്കണ്ട എന്നും, ആ ഗോപിയല്ല ഈ ഗോപിയെന്നും കമന്റുകൾ പലരും പങ്കുവെക്കുന്നു.

ALSO READ: ‘സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് കിട്ടുന്ന പത്മഭൂഷണ്‍ വേണ്ട’, കലാമണ്ഡലം ഗോപിയാശാന് കയ്യടിച്ച് സോഷ്യൽ മീഡിയ

അതേസമയം, കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിയ്ക്കും സുരേഷ് ഗോപിക്കുമെതിരെ തുറന്നടിച്ച് എം എ ബേബി രംഗത്തെത്തി. കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് ആത്മാവ് പണയപ്പെടുത്തിയ സുരേഷ് വിലയിടരുതെന്ന് എം എ ബേബി പറഞ്ഞു. കലാകാരൻറെ യഥാർത്ഥ മനസ്സ് ഉള്ള ഒരാൾക്ക് വർഗ്ഗീയരാഷ്ട്രീയത്തിനുവേണ്ടി നില്ക്കാൻ ആവില്ലെന്നും, വർഗീയ രാഷ്ട്രീയത്തിനായി നിൽക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നതെന്നും എം എ ബേബി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News