ബൈക്കില്‍ എഴുന്നേറ്റ് നിന്നും ചാടിയും യുവതിയുടെ അഭ്യാസ പ്രകടനം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ബൈക്കില്‍ അപകടകരമാം വിധം സ്റ്റണ്ട് നടത്തിയ യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനം. ഹസ്‌ന സരൂരി ഹെ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബൈക്കില്‍ എഴുന്നേറ്റ് നിന്നും ചാടിയുമായിരുന്നു യുവതിയുടെ പ്രകടനം. യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തി.

Also read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. പെട്ടെന്ന് യുവതി ബൈക്കില്‍ എഴുന്നേറ്റ് നില്‍ക്കുന്നകയും മുന്‍ ചക്രം ഉയര്‍ത്തുന്നതും കാണാം. വളരെ അനായാസമായാണ് പെണ്‍കുട്ടി സ്റ്റണ്ട് നടത്തുന്നത്. ഇടയ്ക്ക് ബൈക്കില്‍ നിന്നുകൊണ്ട് പെണ്‍കുട്ടി ചാടുന്നതും കാണാം. വളരെ വേഗം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് പ്രതികരണവുമായി പലരും രംഗത്തെത്തിയത്.

Also Read- മോഷണം ബലാത്സംഗ കേസില്‍ ശിക്ഷിക്കും മുന്‍പ് അടിച്ചുപൊളിക്കാന്‍; 87 പവന്‍ കവര്‍ന്ന പ്രതി പൊലീസിനോട്

ഒരിക്കലും ഈ രീതിയില്‍ അപകടകരമായ പ്രവൃത്തിക്ക് ശ്രമിക്കരുതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. കൃത്യമായ പരിശീലനം ലഭിക്കാതെ ഇത്തരത്തില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയാല്‍ ജീവന്‍ തന്നെ നഷ്ടമാകാനുള്ള സാഹചര്യമുണ്ടെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News