‘ഖാലിദ് റഹ്മാനെ അറിയാത്ത താനൊക്കെ എവിടത്തെ സിനിമാ നിരൂപകൻ ആണെടോ’? അശ്വന്ത് കോക്കിനും ഉണ്ണിക്കുമെതിരെ സോഷ്യൽ മീഡിയ

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ്. മുൻനിര താരങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ബോക്സോഫീസിൽ വലിയ നേട്ടമാണ് മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പേരിൽ പ്രശസ്ത സിനിമാ നിരൂപകരായ ഉണ്ണിയ്ക്കും അശ്വന്ത് കോക്കിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ALSO READ: ‘ചുമ്മാ കാണാഞ്ഞിട്ടൊന്നുമല്ല കേട്ടോ ജിലു മോളെ’, ജ്വാല അവാർഡ് വേദിയിൽ നർമം കലർന്ന മറുപടി നൽകി മമ്മൂട്ടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സിനിമാ നിരൂപണത്തിനിടെ പ്രശസ്ത സംവിധായകൻ ഖാലിദ് റഹ്മാനെ ഉൾപ്പെടുത്താതിരുന്നതാണ് ഉണ്ണിക്കും കോക്കിനുമെതിരെ വിമർശങ്ങൾ ശ്കതമാകാൻ കാരണമായത്. സംവിധായകൻ ഖാലിദ് റഹ്മാൻ മഞ്ഞുമ്മൽ ബോയ്സിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ഈ കഥാപാത്രത്തെ കുറിച്ച് പറയുന്നതിനിടെ ഖാലിദിനെ തിരിച്ചറിയാതെ പോവുകയായിരുന്നു ഇവർ.

ALSO READ: മലയാള സിനിമയിലെ ആ രണ്ട് സംവിധായകർ എന്നെ പാട്ടെഴുതാൻ വിളിച്ചില്ല, സങ്കടത്തോടെ ഗിരീഷ് പുത്തഞ്ചേരി എന്നോട് പറഞ്ഞു: കമൽ

ഇത്രയും പ്രശസ്തനായ ഒരു സംവിധായകനെ അറിയാത്ത നിങ്ങളൊക്കെ എവിടുത്തെ റിവ്യൂവേഴ്സ് ആണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ കുടുംബത്തിലെ എല്ലാവരും സിനിമാമേഖലയില്‍ ഉളളവരാണെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത. റഹ്‌മാന്റെ പിതാവ് വി.പി. ഖാലിദ് അറിയപ്പെടുന്ന നാടകനടനാണ്. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലെ സുമേഷേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വി.പി ഖാലിദ് അനുരാഗകരിക്കിന്‍ വെള്ളം, തല്ലുമാല, പുഴു, വികൃതി, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഖാലിദ് റഹ്‌മാന്റെ സഹോദരങ്ങളായ ഷൈജു ഖാലിദും ജിംഷി ഖാലിദും ക്യാമറക്ക് പിന്നില്‍ നിന്ന് പ്രശസ്തരായവരാണ്. രണ്ടുപേരും അറിയപ്പെടുന്ന ഛായാഗ്രഹകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News