പാണ്ഡ്യയുടെ ഭാര്യയെയും വെറുതെ വിടാതെ മുംബൈ ഇന്ത്യൻസിന്റെ ആരാധകർ

പാണ്ഡ്യയുടെ ഭാര്യയെയും വെറുതെ വിടാതെ രോഹിത് ശർമയുടേയും മുംബൈ ഇന്ത്യൻസിന്റേയും ആരാധകർ.ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ഭാര്യയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. നടാഷയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുള്ള ഫോട്ടോകള്‍ക്കു കീഴിൽ അശ്ലീല കമന്റുകള്‍ നിറയുകയാണ്.

ALSO READ: നിങ്ങള്‍ ധൈര്യമായി മുന്നോട്ടൂ പോകൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് സദസിനെത്തുന്ന വന്‍ജനസഞ്ചയം സര്‍ക്കാരിന് പകരുന്നത്: മുഖ്യന്ത്രി

2024 സീസണില്‍ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണു മുംബൈ ഇന്ത്യൻസ് കളിക്കാനിറങ്ങുന്നത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ വൈകാരിക പ്രതിഷേധമാണ് നടാഷയുടെ ഫോട്ടോക്ക് വരുന്ന കമന്റുകൾ.

ക്ലബ് മാനേജ്മെന്റിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ മുംബൈ ഇന്ത്യൻസിന് സമൂഹമാധ്യമങ്ങളിൽ നഷ്ടമായി. മുംബൈയുടെ ജഴ്സിയും തൊപ്പിയും കത്തിക്കുന്ന ആരാധകരുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ALSO READ: ഭക്തർക്കായി ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ

മുംബൈ ഇന്ത്യൻസിൽ കളിക്കണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനം വേണമെന്ന് ഹാർദിക് പാണ്ഡ്യ മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News