ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചത്; താര കല്യാണിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരമാണ് താര കല്യാണ്‍. സോഷ്യൽ മീഡിയയിലും സജീവമാണ് താര കല്യാൺ ഇപ്പോൾ. എന്നാൽ ഇപ്പോൾ ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്ന താരയുടെ അടുത്തിടെയുള്ള വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് അതേസമയം വീഡിയോ വൈറലായതോടെ താരയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നു.

ALSO READ:കേരളത്തിൽ ബിജെപി വളരാത്തതെന്തെന്ന് രാധാ മോഹൻദാസ്; മുന്നിൽ മാധ്യമങ്ങളുണ്ടെന്നറിഞ്ഞതോടെ നടപടി

ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. ഭക്ഷണം തയാറാക്കുന്നത് സ്ത്രീകളുടെ മാത്രം കാര്യമല്ലെന്നും പുരുഷൻമാരും അതിൽ പങ്കുചേരണമെന്നും താര പറഞ്ഞു. കൂടാതെ താനിപ്പോൾ ആണ് ജീവിതം ആസ്വദിക്കുന്നതെന്നും താര വ്യക്തമാക്കി. ‘ഞാന്‍ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം. ഇങ്ങനെ പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്, ‍‍ജീവിതം ഓടി തീർത്തു. ഇപ്പോള്‍ ഒരു ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്.

എന്നാൽ താരയുടെ ഈ പരാമർശം ചൂണ്ടിക്കാട്ടി വിമർശനം ഉയരുകയാണ് . ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത വാക്കുകൾ, അത്രയും കാലം ഭാര്യക്കും മകൾക്കും വേണ്ടി ജീവിച്ചിട്ട് ഭർത്താവ് മരിച്ചപ്പോൾ ഇങ്ങനെ പറയുന്നത് ശരിയല്ല, അപ്പോൾ നിങ്ങൾ പറയുന്നത് എല്ലാവരും വിധവകളാകണം എന്നാണോ എന്നു തുടങ്ങി നിരവധി വിമർശനങ്ങളുയരുന്നുണ്ട്. എന്നാൽ സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണമെന്നും സ്വാതന്ത്യാത്തോടെ ആസ്വദിച്ച് ജീവിക്കണമെന്നാണ് താര കല്യാണ്‍ വ്യക്തമാക്കിയത്.

ALSO READ: വയോധികയുടെ പശുവിനെ മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റു; കണ്ടെത്തി തിരികെനല്‍കി പൊലീസ്

എന്നാൽ ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നതിനിടയിൽ അവരവർക്ക് വേണ്ടി ജീവിക്കാൻ മറക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധിയാണ് താര കല്യാൺ.അതിനെ വളച്ചൊടിച്ച് കരിവാരിതേക്കേണ്ട ആവശ്യമില്ല എന്നാണ് ചിലരുടെ കമെന്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News