പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ നദിയിൽ ഒഴുക്കിയ യുവതി

പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ നദിയിൽ ഒഴുക്കിയ യുവതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. തങ്ങളുടെ വിശ്വാസപ്രകാരം ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് വിശ്വസിച്ചാണ്  യുവതികൾ ഇങ്ങനെ ചെയ്തത്.

ALSO READ:ക്രിസ്തുമസ് പുതുവത്സരം കുറഞ്ഞ ചിലവിൽ ട്രിപ്പടിക്കാം; കെ.എസ്.ആർ.ടി.സിയുടെ ‘ജംഗിൾ ബെൽസ്’ തയ്യാറായി കഴിഞ്ഞു

നവംബർ 26 ന് തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് ഇങ്ങനെ ചെയ്തത് എന്നാൽ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്. ഇവർ അരി, ഗോതമ്പ്, പാചക എണ്ണ, പാൽ എന്നിവയുടെ മിശ്രിതം നദിയിലേക്ക് ഒഴുക്കുന്നതിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് പരിസ്ഥിതി സ്നേഹികള്‍ ഉൾപ്പടെ ഇവർക്കെതിരെ വിമർശനം ഉയർത്തിയത്.

ALSO READ: കോഴിക്കോട് സി പിഐ എം പ്രവര്‍ത്തകന് നേരെ ആക്രമണം

ഫാങ് ഷെങ് അല്ലെങ്കിൽ “ജീവിതത്തെ പ്രകൃതിയിലേക്ക് വിടുക”എന്നറിയപ്പെടുന്ന ഒരു നാടോടി ആചാരമാണ് സ്ത്രീകൾ നടത്തിയതെന്നാണ് ഇവരുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആളുകൾ വിശ്വാസങ്ങളുടെ പേരിൽ ആണെങ്കിൽ പോലും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് നദികളെ മലിനമാക്കുകയും പ്രകൃതിയെ ദോഷകരമായി ബാധിക്കുമെന്നും പരിസ്ഥിതി സംഘടനാ പ്രവർത്തകർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News