വയനാട് ഉരുൾപൊട്ടൽ ദുരന്തം; സുരേഷ് ഗോപിയുടെ സന്ദർശനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

വയനാട് ഉരുൾപൊട്ടൽ നടന്ന ദുരന്തിഭൂമിയിലേക്കുള്ള സുരേഷ് ഗോപി എംപിയുടെ സന്ദർശനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ. വയനാട് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമയമായില്ലെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ധനസഹായത്തിന് സമയമായിട്ടില്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി സ്റ്റേറ്റ് ആവശ്യപ്പെടട്ടെ അപ്പോള്‍ നോക്കാം ധനസഹായത്തിന്റെ കാര്യമെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു.

Also Read: വയനാടിന് കൈത്താങ്ങായി തൃശൂർ; കളക്ഷൻ സെന്ററിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 7,13,757 രൂപ

കേരളം ധനസഹായം ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ കേരളത്തിലെ എംപിമാരും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട് എന്ന് കൈരളി റിപ്പോര്‍ട്ടര്‍ സിബി സി. ജോസഫ് തിരിച്ച് പറഞ്ഞപ്പോള്‍, റിപ്പോര്‍ട്ടറോട് തട്ടിക്കയറിക്കൊണ്ട് നിങ്ങള്‍ ഏതാ ചാനല്‍ എന്നായിരുന്നു സുരേഷ്‌ഗോപിയുടെ ചോദ്യം. തുടര്‍ന്ന് നല്ല കുത്തിത്തിരിപ്പാണല്ലോ എന്നു പറഞ്ഞ സുരേഷ്‌ഗോപി രാഷ്ട്രീയ വക്താവാകാന്‍ നോക്കണ്ടെന്നും റിപ്പോര്‍ട്ടറോട് ക്ഷുഭിതനായിക്കൊണ്ട് പറഞ്ഞു. വയനാടിനായി അങ്ങ് ഇടപെടുന്നില്ലേ എന്ന റിപ്പോര്‍ട്ടറുടെ തുടര്‍ന്നുള്ള ചോദ്യത്തിന് എന്റെ ഇടപെടല്‍ നിങ്ങളോട് പറയണ്ട കാര്യമില്ലെന്നായിരുന്നു ദില്ലിയില്‍ വെച്ചുള്ള സുരേഷ്‌ഗോപിയുടെ മറുപടി.

Also Read: വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിൽ; ഇനി കണ്ടെത്താനുള്ളത് 206 പേരെ: മുഖ്യമന്ത്രി

ആ സമയത്താണ് ദുരന്തം നടന്ന് 5 ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര സഹമന്ത്രി സ്ഥലത്തെത്തുന്നത്. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തുന്ന സാഹചര്യത്തിൽ വയനാട്ടിൽ സന്ദർശനം നടത്താനുള്ള സുരേഷ് ഗോപിയുടെ തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News