ഇതിലേതാണ് മമ്മൂട്ടി? കൺഫ്യൂഷനായല്ലോ; സോഷ്യൽ മീഡിയ ഡ്യൂപ് ചലഞ്ചിൽ ശ്രദ്ധേയമായി പെരുമ്പാവൂരുകാരന്റെ ചിത്രം

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഡ്യൂപ് ചലഞ്ച് നടക്കുന്നുണ്ട്. നിരവധി സെലിബ്രിറ്റികളുടെ ഡ്യൂപ്പുകൾ തിരിച്ചറിയാൻ പോലും കഴിയാത്തവിധമാണ് തങ്ങളുടെ മേക്കോവറുകൾ പങ്കുവെക്കുന്നത്. ഫഹദിന്റെ മുതൽക്ക് രാഷ്ട്രീയ നേതാക്കളുടെ ഡ്യൂപ്പുകൾ വരെ ഈ ചലഞ്ചിൽ പങ്കെടുത്തിരുന്നു. പലതും ഏറെക്കുറെ സെലിബ്രിറ്റികളുടെ മുഖ സാദൃശ്യം ഉണ്ടായിരുന്നെങ്കിലും ചിലതൊക്കെ തീർത്തും യാതൊരു ബന്ധവുമില്ലാത്ത തരത്തിലുള്ളതായിരുന്നു.

ALSO READ: തല മുണ്ഡനം ചെയ്യാൻ നിർബന്ധിതരായി പലസ്തീനിലെ സ്ത്രീകൾ, കാരണം പകർച്ചവ്യാധികളും വെള്ളമില്ലായ്മയും

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖസാദൃശ്യവുമായി വന്ന എൽബി തോംസൻ എന്നയാളാണ് ഇപ്പോൾ ഡ്യൂപ്പ് ചലഞ്ചിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് എൽബി വേൾഡ് മലയാളി സർക്കിളിൽ പങ്കുവെച്ച മമ്മൂട്ടിയുടേയും എൽബിയുടെയും ചിത്രം വലിയ രീതിയിലാണ് വൈറലാകുന്നത്.

ALSO READ: ഒരു ബ്ലാക് ആൻഡ് വൈറ്റ് പടത്തിന് ഇത്രയും വലിയ ബജറ്റോ? ഭ്രമയുഗത്തിന്റെ യഥാർത്ഥ മുതൽമുടക്ക് പുറത്തുവിട്ട് നിർമാതാവ്

ഇതിലേതാണ് മമ്മൂട്ടി?, കൺഫ്യൂഷനായല്ലോ, രണ്ടും മമ്മുക്ക തന്നെയാണല്ലോ, ഓസ്ലർ നിങ്ങൾ ഇരട്ടപ്പെറ്റതാണൊ? തുടങ്ങിയ കമന്റുകളാണ് എൽബിയുടെ ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News