ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നതോടെ ജീവിതത്തോട് മടുപ്പ് തോന്നി, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു, ബിയർ ബോട്ടിൽ കൊണ്ട് വരെ ഉപദ്രവിച്ചു: ജാസിൽ

സ്‌കൂൾ-കോളേജ് പഠന കാലങ്ങളിലും മറ്റും തനിക്ക് ധാരാളം ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നെന്ന് സോഷ്യൽ മീഡിയ താരം ജാസിൽ ജാസിയുടെ വെളിപ്പെടുത്തൽ. ബിയർ ബോട്ടിൽ കൊണ്ട് തലക്കടിച്ചിട്ടുണ്ടെന്നും, മാനസികമായ ബുദ്ധിമുട്ട് മൂലം ആത്മഹത്യ ചെയ്യാൻ പോലും തീരുമാനിച്ചെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജാസിൽ പറഞ്ഞു.

ALSO READ: സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുത്: ശ്രുതി രാമചന്ദ്രൻ

‘മദ്രസയിൽ പഠിക്കുന്ന സമയത്തും സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്തും ഒരുപാട് തവണ ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് തവണ ഞാൻ എതിർത്തിട്ടുണ്ട്. ഒരിക്കൽ കോളജിൽ വച്ച് ഞാൻ ഇത്തരത്തിൽ എതിർത്തതിന് സീനിയറിന്റെ കയ്യിൽ നിന്നും ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടി പോലും കിട്ടിയിട്ടുണ്ട്’, ജാസി പറയുന്നു.

‘എനിക്ക് മടുപ്പായിരുന്നു ജീവിതത്തോട്. എന്താണ് ഞാൻ മാത്രം ഇങ്ങനെ എന്ന് തോന്നിയിരുന്നു. ഏറ്റവും കൂടുതൽ പെൺകുട്ടികളുമായിട്ടായിരുന്നു എന്റെ കൂട്ട്. അവര് പെൺകുട്ടികളുടെ ബാത്റൂമിൽ പോകുമ്പോൾ ഞാൻ ആണ്കുട്ടികളുടേതിൽ പോകും. അപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട് ഞാനും അവരെ പോലെയല്ലേ പിന്നെന്തിനാണ് ഞാൻ ആൺകുട്ടികളുടെ ബാത്റൂമിൽ പോകുന്നതെന്ന്’, ജാസി തുറന്നു പറഞ്ഞു.

ALSO READ: കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ആ സീനുകൾ ചെയ്യേണ്ടി വന്നു, അത് ആഘോഷമായതിനെ കുറിച്ചൊന്നും എനിക്ക് പറയാനില്ല: രജിഷ വിജയൻ

അതേസമയം, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലുമെല്ലാം സ്ത്രൈണതയുണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയ താരവും മേക്കപ് ആർട്ടിസ്റ്റുമായ ജാസിക്കെതിരെ വലിയ ആക്രമണങ്ങളാണ് സൈബർ ലോകത്ത് അരങ്ങേറുന്നത്. മോശം കമന്റുകളും മറ്റും ധാരാളമായി ജാസി നേരിടേണ്ടി വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News