ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യവും ദൈവം എനിക്ക് തന്നിരിക്കുന്നു, പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി; മഞ്ജു രാഘവ്

മലയാള സിനിമയിലെ ആദ്യത്തെ പൊക്കം കുറഞ്ഞ നായികയായ മഞ്ജു രാഘവ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. 2018ല്‍ റിലീസ് ചെയ്ത മൂന്നര എന്ന ചിത്രമാണ് മഞ്ജു രാഘവിന്റെ ആദ്യ സിനിമ. സിനിമ, മോഡലിംഗ്, സ്പോര്‍ട്സ്, നൃത്തം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച മഞ്ജു മലയാളി മനസുകളിൽ വളരെ പെട്ടന്ന് തന്നെ ഇടം പിടിക്കുകയായിരുന്നു. പാലക്കാട്ടുകാരിയായ മഞ്ജു ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.

ALSO READ: വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു ;സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ

മഞ്ജു അമ്മയായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘അങ്ങനെ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു ഭാഗ്യവും ദൈവം എനിക്ക് തന്നിരിക്കുന്നു. അമ്മയായി ഒരു പെൺകുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞു. ഒത്തിരി സന്തോഷവും ദൈവത്തോട് ഒത്തിരി നന്ദിയും പറയുന്നു. അതോടൊപ്പം എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും ഒത്തിരി നന്ദി പറയുന്നു’, മഞ്ജു സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.

ALSO READ: നമ്മുടെ അടുത്ത തലമുറയിലെ അടിപൊളി ഇടിക്കാരാണ് പെപ്പെയും ഷെയ്നും നീരജുമൊക്കെ: ബാബു ആന്റണി

രണ്ടുവർഷം മുൻപാണ് കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജുമായി മഞ്ജുവിന്റെ വിവാഹം നടന്നത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനും എതിര്‍പ്പുകള്‍ക്കും ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത് . പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News