ശരിക്കും നരബലി നടന്നിരുന്നു, പക്ഷെ അത് നടത്തിയത് ആന്റണിയല്ല, ലിയോ ദാസ്; തെളിവ് നിരത്തി സോഷ്യൽ മീഡിയ

ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ സുപ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു ലിയോ ദാസിന്റെ അച്ഛൻ ആന്റണി ദാസ് നടത്തുന്ന നരബലികൾ. സാമ്പത്തിക അഭിവൃദ്ധിയ്ക്ക് വേണ്ടി ഒടുവിൽ സ്വന്തം മകനെയും മകളെയും നരബലി നല്കാൻ തീരുമാനിക്കുന്നതാണ് യഥാർത്ഥത്തിൽ സിനിമയിലെ കാതലായ സീൻ. എന്നാൽ ഇപ്പോഴിതാ സിനിമയുടെ കഥയിൽ മറ്റൊരു ഹിഡൻ ഡീറ്റെയിൽസ് ലോകേഷ് ഒളിപ്പിച്ചു വെച്ചിരുന്നു എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

ALSO READ: അമല പോൾ വിവാഹിതയായി, കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് വരൻ ജ​ഗദ്

ചിത്രത്തിൽ യഥാർത്ഥത്തിൽ നരബലി നടത്തുന്നത് ആന്റണി ദാസ് അല്ല, വിജയ് കഥാപാത്രമായ ലിയോ ദാസ് ആണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. അത് തെളിയിക്കാൻ സിനിമയിലെ ഒരു സീനും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്. ലിയോയുടെ ടേബിളിന് അകത്ത് നരബലി നടത്താൻ നിർദേശിക്കുന്ന ഗ്രന്ഥം ഉണ്ട് എന്നാണ് ചിത്രസഹിതം സോഷ്യൽ മീഡിയ പറയുന്നത്.

ALSO READ: ആടുജീവിതം ഒഫീഷ്യൽ പോസ്റ്റർ പുറത്ത്, ഇതിനെ വെല്ലാൻ മറ്റൊന്ന് മലയാളത്തിൽ സംഭവിക്കില്ലെന്ന് പ്രേക്ഷകർ, ചിത്രം വൈറൽ

തൻ്റെ പഴയ വള കയ്യിലണിയാൻ വേണ്ടി ലിയോ ദാസ് ടേബിൾ തുറക്കുന്ന ദൃശ്യം ലിയോയിലുണ്ട്. ഇതിനിടയിലാണ് ആന്റണി ദാസ് നരബലി നടത്തുമ്പോൾ ഉപയോഗിച്ച അതേ പുസ്തകം സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ലിയോ സിനിമയിൽ നരബലി നടത്തുന്നത് ആന്റണി ദാസ് അല്ല ലിയോ ദാസ് ആണെന്നാണ് ട്രോൾ പേജുകളും മറ്റും വാദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News