പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും അപമാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പി വി അൻവർ കിതയ്ക്കുന്നു.
വ്യാഴാഴ്ച വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ പി വി അൻവറിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ കുറവ് ആണ് ഉണ്ടായിരിക്കുന്നത്. പോസ്റ്റുകളുടെ ലൈക്കിന്റെ എണ്ണം അടക്കം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പാർട്ടിയെയും മുഖ്യമന്ത്രിയെയും പരസ്യമായി അപമാനിച്ചതോടെ ഇതുവരെ കൂടെ നിന്നവർ പോലും അൻവറിനെ കൈവിടുന്നു എന്നുവേണം ഇതിലൂടെ മനസിലാക്കാൻ.
അതേസമയം വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി.വി അന്‍വര്‍ മാറിയിയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് വിമർശിച്ചു. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കുക എന്ന പ്രചരണമാണ് അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ലമെന്ററി പ്രവര്‍ത്തനം പാര്‍ട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അല്‍പത്വമാണ് അന്‍വര്‍ കാണിച്ചതെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.
നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം സിപിഐ(എം) എന്ന പാര്‍ട്ടിക്കുണ്ട്. ഇത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. പാര്‍ലിമെന്ററി പ്രവര്‍ത്തനം എന്നത് പാര്‍ട്ടിയുടെ നിരവധി സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്. എന്നിട്ടും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സ്വതന്ത്ര അംഗം എന്ന നില പാര്‍ട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അല്‍പത്വമാണ് അന്‍വര്‍ കാണിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. പി.വി. അന്‍വര്‍ നല്‍കിയ പരാതികള്‍ പാര്‍ട്ടിയും സര്‍ക്കാരും പരിശോധിച്ചു. ഒരു മാസം കൊണ്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധനയ്ക്ക് ശേഷം പാര്‍ട്ടി പരിശോധിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here