അമറിനൊപ്പം സത്യമംഗലം ഓർഫനേജിൽ ലിയോ ഉണ്ടായിരുന്നു, ഫ്ലാഷ് ബാക് കള്ളം; ലിയോ സിനിമയിലെ വിജയ് ഫഹദ് കണക്ഷൻ സർപ്രൈസ്

വിജയ് ചിത്രമായ ലിയോയിൽ ഒരു ഫഹദ് കണക്ഷൻ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വിക്രം സിനിമയിലെ ഫഹദിന്റെ കഥാപാത്രമായ അമറും ലിയോ സിനിമയിലെ വിജയ് കഥാപാത്രമായ പാർത്ഥിപനും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. പാർത്ഥിപൻ അനാഥനും ഓർഫനേജിൽ വളർന്ന ആളുമാണെന്നാണ് ലിയോയിൽ പറയുന്നത്. അതേ സത്യമംഗലത്തെ ഓർഫനേജിൽ തന്നെയാണ് ഫഹദും പഠിച്ചു വളർന്നതെന്നാണ് വിലയിരുത്തൽ. ലിയോ ചിത്രവും വിക്രമും കണക്ട് ചെയ്യുന്ന ഒരാൾ ഫഹദാണെന്ന് ഇതിലൂടെ സിനിമാ നിരീക്ഷകരും അഭിപ്രായപെടുന്നുണ്ട്.

ALSO READ: ആർ സി സിയിലെ സുഹൃത്തിന് രക്തം ആവശ്യമുണ്ടെന്ന് ദിലീഷ് പോത്തന്റെ പോസ്റ്റ്, സഖാക്കൾ അവിടെ എത്തിയെന്ന് ഡി വൈ എഫ് ഐയുടെ മറുപടി

മറ്റൊരു വിചിത്രമായ കണ്ടെത്തൽ ഉള്ളത്, ചിത്രത്തിലെ ലിയോയുടെ സഹോദരിയായി വരുന്ന മഡോണയുടെ കഥാപാത്രം കൈദി സിനിമയിലെ കാർത്തിയുടെ ഭാര്യയാണ് എന്നാണ്. കൈദി രണ്ടാം ഭാഗത്തിൽ ഇത് കൂടുതൽ വ്യകതമാകുമെന്നും സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും പറയുന്നു. പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ കഥകളോട് അണിയറപ്രവർത്തകരോ മറ്റോ പ്രതികരിച്ചിട്ടില്ല. ലോകേഷും നൽകിയ അഭിമുഖങ്ങളിൽ ഒന്നും തന്നെ എൽ സി യുവിലെ ഇത്തരം കണക്ഷനുകളെ കുറിച്ച് സംസാരിച്ചിട്ടുമില്ല.

അതേസമയം, തമിഴിയിലെ എക്കാലത്തെയും മികച്ച ഹിറ്റായി മാറിയിരിക്കുകയാണ് ലോകേഷ്-വിജയ് ചിത്രം ലിയോ. കളക്ഷനിൽ രജനി ചിത്രം ജയിലറിനെയും സിനിമ മറികടന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News