രോമാഞ്ചവും ആവേശവും തമ്മിൽ ഒരു ചെറ്യേ കണക്ഷനുണ്ട്, കണ്ടെത്തി സോഷ്യൽ മീഡിയ; അപ്പൊ ചെമ്പൻ വിനോദ് പറഞ്ഞതാണ് സത്യം?

സംവിധാനം ചെയ്‌ത രണ്ട് സിനിമകളും സൂപ്പർഹിറ്റാക്കിയ സംവിധായകനാണ് ജിത്തു മാധവൻ. രോമാഞ്ചവും ആവേശവും വലിയ പ്രേക്ഷക പ്രീതിയാണ് നേടിയെടുത്തത്. രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നുവെന്ന റൂമറുകൾക്ക് പിറകെയാണ് ആവേശത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. സിനിമ ഇറങ്ങുന്നതിന് മുൻപ് നടൻ ചെമ്പൻ വിനോദ് നൽകിയ അഭിമുഖങ്ങളിൽ രോമാഞ്ചത്തിന്റെ സ്‌പിൻ ഓഫ് ആണ് ആവേശം എന്ന് പറഞ്ഞിരുന്നു. ഇത് വലിയ ആവേശമാണ് സിനിമ പ്രേമികളിൽ ഉണ്ടാക്കിയത്.

ALSO READ: ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

എന്നാൽ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റുകളിലും മറ്റ് അഭിമുഖങ്ങളിലും സംവിധായകൻ ജിത്തു മാധവൻ പറഞ്ഞത് ആവേശം മറ്റൊരു സിനിമയാണ് എന്നാണ്. രോമാഞ്ചവുമായി അതിന് ബന്ധമില്ലെന്നും ജിത്തു പറഞ്ഞിരുന്നു. എന്നാൽ ഒടിടി റിലീസിന് പിന്നാലെ രോമാഞ്ചവും ആവേശവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ചെമ്പൻ വിനോദിന്റെ വാക്കുകൾ കടമെടുത്തു കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇരു സിനിമകളും തമ്മിലുള്ള കണക്ഷൻ കണ്ടെത്തിയത്.

ALSO READ: ‘മഴ, കട്ടൻ ചായ, ജോൺസൺ മാഷ്’, വൈബ് പിടിക്കാൻ കാത്തിരുന്നോളൂ; ഈ ജില്ലകളിൽ പരക്കെ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

രോമാഞ്ചം സിനിമയിൽ ഓജ ബോർഡിന് മുൻപിൽ വന്നിരിക്കുന്ന ചെമ്പൻ വിനോദ് തന്റെ വണ്ടിയുടെ നമ്പർ അനാമികയുടെ ആത്മാവിനോട് ചോദിക്കുമ്പോൾ അനാമിക പറയുന്ന ഉത്തരം 4316 എന്നാണ്. എന്നാൽ ഇത് തൻ്റെ കാറിന്റെ നമ്പർ ആണ് ബുള്ളറ്റിന്റെയല്ല എന്നാണു ചെമ്പൻ പറയുന്നത്. ഈ നമ്പറിലുള്ള കാറാണ് ആവേശം സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. രംഗണ്ണൻ ആവേശത്തിൽ ഉപയോഗിക്കുന്ന കാറിന്റെ നമ്പർ ആണ് ചെമ്പൻ വിനോദ് രോമാഞ്ചത്തിൽ പറയുന്നത്. സോഷ്യൽ മീഡിയ ട്രോൾ പേജുകളിലാണ് ഈ കണ്ടെത്തൽ ഇപ്പോൾ പ്രചരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News