‘ദുബായിൽ എത്തിയാൽ പെണ്ണും നാട്ടിൽ എത്തിയാൽ ആണും’: അനുഭവം തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസിൽ

സൈബർ ആക്രമങ്ങൾ ഇപ്പോൾ പതിവായത് കൊണ്ട് തന്നെ പലരും അതിനെക്കുറിച്ചു ബോധവാന്മാരാകാറില്ല. പക്ഷെ സ്വന്തം സ്വത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ പലരെയും മാനസികമായി തളർത്തിയേക്കാം. അത്തരത്തിൽ താൻ അനുഭവിച്ച സൈബർ ആക്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സോഷ്യൽ മീഡിയ താരവും പ്രമുഖ മേക്കപ് ആർട്ടിസ്റ്റുമായ ജാസിൽ.

ALSO READ: വാ പോകാം, ഓട്ടോയില്‍ കയറി മൂര്‍ഖന്‍; വൈറലായി വീഡിയോ

നടപ്പിലും പെരുമാറ്റത്തിലും സ്ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യൽമീ‍‍ഡിയ വഴി പലരും ജാസിലിനെ വ്യക്തിപരമായി ആക്രമിക്കാറുള്ളത്. ഇത് പലപ്പോഴും തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ഇടയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി താൻ നൽകാറുണ്ടെന്നും ജാസിൽ പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ:മദ്യപാനികള്‍ സൂക്ഷിക്കുക, ഇനി ‘വെള്ളമടിച്ച്’ ഛര്‍ദിച്ചാല്‍ ബില്ലിന്റെ കൂടെ പിഴ ഈടാക്കും

‘എന്താണ് ലേഡീസിന്റെ ഡ്രസിൽ, ഗേ ആണോ ട്രാൻസ് ആണോ എന്നും ചോദ്യങ്ങൾ നിരന്തരമായി കിട്ടുന്നുണ്ട്. എനിക്ക് ഇഷ്ടപെട്ട കഥാപാത്രങ്ങളെ സ്‌ക്രീനിൽ പ്രസന്റ്റ് ചെയ്യാൻ ഇഷ്ടമാണ്.അതുകൊണ്ടാണ് ധാവണിയിലൊക്കെ എത്തിയത്. ആണായിട്ട് വേഷം ഇട്ടാലും നെഗറ്റീവ് പറയുന്നവരുണ്ട്. ദുബായിൽ എത്തിയാൽ ജാസ് പെണ്ണും നാട്ടിൽ എത്തിയാൽ ജാസ് ആണും ആണെന്നൊക്കെയുള്ള കമന്റ്സ് കാണാറുണ്ട്’, ജാസിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News